- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടേത് പോലത്തെ കച്ചറ സിനിമകളിൽ ഒന്നും പ്രവീണ അഭിനയിക്കില്ല; അവൾ നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയാണ്: പ്രവീണയോട് ഡേറ്റ് ചോദിച്ച സംവിധായകനോട് മമ്മൂക്ക ചൂടായി
മലയാള സിനിമയിൽ വർഷങ്ങളായുള്ള സാന്നിധ്യമാണ് നടി പ്രവീണയുടേത്. വർഷങ്ങളായി മലയാള സിനിമയിൽ ഉെണ്ടങ്കിലും റോളുകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ സിലക്ടീവാണ് പ്രവീണ. തനിക്ക് മികച്ചതെന്ന് തോന്നുന്ന സിനിമകളിൽ മാത്രമേ പ്രവീണ അഭിനയിക്കാറുള്ളു. താൻ എങ്ങനെ ഇത്ര സിലക്ടീവ് ആയി എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് പ്രവീണ. അന്ന് എഴുപുന്ന തരകൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയുടെ വേഷം ചെയ്യുകയായിരുന്നു നടി. എറാകുളത്ത് ഒരു ഹോട്ടലിൽ അച്ഛനമ്മമാർക്കൊപ്പമായിരുന്നു താമസം. അന്ന് അറിയപ്പെടുന്ന നടിയൊന്നനും ആയിരുന്നില്ല. അപ്പോഴാണ് നായികയായി രണ്ടു ചിത്രങ്ങൾ ചെയ്യാനുള്ള ഓഫർ വന്നത്. എഴുപുന്ന തരകന്റെ ലൊക്കേഷനിൽ നിന്നും ഹോട്ടൽ റൂമിലെത്തിയതും കോൾ വന്നു. അച്ഛനാണ് സംസാരിച്ചത്. പ്രവീണയോട് സംസാരിക്കണം, കാണണം, ഒരു കഥ പറയാനുണ്ട് അങ്ങനെ എന്തൊക്കെയോ വിളിച്ച വ്യക്തി പറഞ്ഞു. അപ്പോൾ, അച്ഛൻ പറഞ്ഞു എന്നോട് പറഞ്ഞാൽ മതി ഞാൻ പ്രവീണയോട് പറഞ്ഞോളാം എന്ന്. അയാളുടെ സംസാര രീതി ഇഷ്ടാകാതിരുന്ന അച്ഛൻ നിങ്ങളുടെ സിനിമ വേണ്ടെന്ന് പറഞ്ഞു. ഇതിന്റെ വിഷമത്ത
മലയാള സിനിമയിൽ വർഷങ്ങളായുള്ള സാന്നിധ്യമാണ് നടി പ്രവീണയുടേത്. വർഷങ്ങളായി മലയാള സിനിമയിൽ ഉെണ്ടങ്കിലും റോളുകൾ തിരഞ്ഞെടുക്കുന്നതിൽ വളരെ സിലക്ടീവാണ് പ്രവീണ. തനിക്ക് മികച്ചതെന്ന് തോന്നുന്ന സിനിമകളിൽ മാത്രമേ പ്രവീണ അഭിനയിക്കാറുള്ളു. താൻ എങ്ങനെ ഇത്ര സിലക്ടീവ് ആയി എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് പ്രവീണ.
അന്ന് എഴുപുന്ന തരകൻ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരിയുടെ വേഷം ചെയ്യുകയായിരുന്നു നടി. എറാകുളത്ത് ഒരു ഹോട്ടലിൽ അച്ഛനമ്മമാർക്കൊപ്പമായിരുന്നു താമസം. അന്ന് അറിയപ്പെടുന്ന നടിയൊന്നനും ആയിരുന്നില്ല. അപ്പോഴാണ് നായികയായി രണ്ടു ചിത്രങ്ങൾ ചെയ്യാനുള്ള ഓഫർ വന്നത്.
എഴുപുന്ന തരകന്റെ ലൊക്കേഷനിൽ നിന്നും ഹോട്ടൽ റൂമിലെത്തിയതും കോൾ വന്നു. അച്ഛനാണ് സംസാരിച്ചത്. പ്രവീണയോട് സംസാരിക്കണം, കാണണം, ഒരു കഥ പറയാനുണ്ട് അങ്ങനെ എന്തൊക്കെയോ വിളിച്ച വ്യക്തി പറഞ്ഞു. അപ്പോൾ, അച്ഛൻ പറഞ്ഞു എന്നോട് പറഞ്ഞാൽ മതി ഞാൻ പ്രവീണയോട് പറഞ്ഞോളാം എന്ന്. അയാളുടെ സംസാര രീതി ഇഷ്ടാകാതിരുന്ന അച്ഛൻ നിങ്ങളുടെ സിനിമ വേണ്ടെന്ന് പറഞ്ഞു.
ഇതിന്റെ വിഷമത്തിൽ പിറ്റേന്ന് ലൊക്കേഷനിൽ വന്ന് ഞാൻ സങ്കടപ്പെട്ട് ഇരിക്കുകയായിരുന്നു. അപ്പോഴാണ് മമ്മൂട്ടി സാർ വന്നത്. എന്നോട് കാര്യം ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു. ആരാ ആ ഫോൺ വിളിച്ചയാൾ, അയാളുടെ നമ്പർ തരാൻ മമ്മൂട്ടി സാർ പറഞ്ഞു. അയാളുടെ നമ്പർ എടുത്ത് മമ്മൂട്ടി സാറിന്റെ ഫോണിൽ നിന്ന് തന്നെ അയാളെ വിളിച്ചു.
'പ്രവീണ എന്ന് പറഞ്ഞ പുതിയ ഒരു പെൺകുട്ടി വന്നിട്ടില്ലേ, രണ്ടു മൂന്നു പടങ്ങളൊക്കെ ചെയ്ത അവളെ നിങ്ങൾ അടുത്ത സിനിമയിലേക്ക് നായികയായി വിളിച്ചിരുന്നുവോ എന്ന് ചോദിച്ചു. ഉവ്വെന്ന് അയാൾ മറുപടി പറഞ്ഞു. ഉടനെ മമ്മൂട്ടി സാർ പറഞ്ഞു. ഓക്കേ അവൾ ഇനി നിങ്ങളുടെ ചിത്രത്തിലേക്ക് വരില്ല. നിങ്ങളുടേത് പോലത്തെ കച്ചറ സിനിമകളിൽ ഒന്നും ആ കുട്ടി അഭിനയിക്കില്ല, അവൾ നല്ല കുടുംബത്തിൽ ജനിച്ച കുട്ടിയാണ് എന്ന്.
തൊട്ടെടുത്തിരുത്തി കൊണ്ടുള്ള മമ്മൂക്കയുടെ സംസാരം പ്രവീണയ്ക്കും ഷോക്കായി. എന്തിനാ സാർ അയാളെ വിളിച്ചത് എന്ന് ചോതിച്ചപ്പോൾ മമ്മൂട്ടി സാർ പറഞ്ഞ മറുപടി ഇതായിരുന്നു. 'നീ ചെറിയ കുട്ടിയാണ്. പുതുതായി സിനിമയിൽ വന്നതേയുള്ളൂ. രണ്ടു മൂന്നു ചിത്രങ്ങളല്ലേ ആയുള്ളൂ, ഇതേപോലെ നിറയെ കോളുകൾ വരും, നിറയെ ആളുകൾ ചിത്രത്തിന് വിളിക്കും, അതിലൊന്നും പോയി ചാടരുത്.
നല്ല കഥ, സംവിധായകർ, എന്നിവ നോക്കി തിരഞ്ഞെടുത്താൽ നിനക്ക് നല്ലൊരു ഭാവി ഉണ്ടാകും. ഒരുപാട് നാള് പോകാം എന്ന്'. അച്ഛനോടും അമ്മയോടും അത് തന്നെ പറഞ്ഞു. അന്ന് തൊട്ടു മമ്മൂക്ക പറഞ്ഞ കാര്യം ഇന്ന് വരെ ജീവിതത്തിൽ പകർത്തി എന്നും പ്രവീണ പറയുന്നു.