- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്'; 'സജീവ രാഷ്ട്രീയത്തിൽ താൽപര്യമില്ല'; 'മത്സരിക്കണമെന്ന് ആരും ആവശ്യപ്പെട്ടില്ല'; 'ഞാനാരോടും പറഞ്ഞിട്ടുമില്ല': നടൻ മമ്മൂട്ടി
കൊച്ചി : വ്യക്തമായ രാഷ്ട്രീയ നിലപാട് തനിക്ക് ഉണ്ടെന്നും സജീവ രാഷ്ട്രീയത്തിൽ തനിക്ക് താൽപ്പര്യമില്ലെന്നും നടൻ മമ്മൂട്ടി. ആരും തന്നോട് മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.
പുതിയ സിനിമയായ ദി പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൽസരിക്കാൻ ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്നോടാരും ചോദിച്ചിട്ടില്ല, ഞാനാരോടും പറഞ്ഞിട്ടുമില്ല എന്ന് മമ്മൂട്ടി പറഞ്ഞു. താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിന് തൽക്കാലമില്ലെന്നായിരുന്നു മറുപടി.
പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് എന്തിന് എന്നായിരുന്നു താരത്തിന്റെ മറുചോദ്യം.
ഭാവിയിൽ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, അത് എന്തിനാ നിങ്ങൾ പ്രതീക്ഷിക്കുന്നത്, ഞാനല്ലേ പ്രതീക്ഷിക്കേണ്ടത് എന്ന് മമ്മൂട്ടി ചോദിച്ചു. തമിഴ്‌നാട്ടിൽ നടന്മാർ കൂട്ടത്തോടെ രാഷ്ട്രീയത്തിലിറങ്ങുന്നത് ചൂണ്ടിക്കാട്ടിയപ്പോൾ, മലയാളത്തിൽ അത് കാണാൻ സാധ്യതയില്ലെന്നാണ് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു.