- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപകരെ പഠിപ്പിക്കുന്ന അദ്ധ്യാപകനായി മമ്മൂട്ടി; പേരിടാത്ത തന്റെ ചിത്രം ഫാമിലി എന്റർടെയ്നാറാണെന്ന് സംവിധായകൻ ശ്യാംധർ
കൊച്ചി: അദ്ധ്യാപകരെ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ കഥാപാത്രവുമായി മമ്മൂട്ടി. ശ്യാംധർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മമ്മൂട്ടി അദ്ധ്യാപകന്റെ വേഷം അവതരിപ്പിക്കുന്നത് ആശാ ശരത്ത്, ദീപ്തി സതി എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആശാ ശരത്താണ്. ഇടുക്കിക്കാരനായ മമ്മൂട്ടി കൊച്ചിയിലേക്ക് അദ്ധ്യാപക പരിശീലകനായി എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇതൊരു ഫാമിലി എന്റർടെയ്നറാണെന്നും ശ്യാംധർ അറിയിച്ചു. തന്റെ ചിത്രം ഒരു ത്രില്ലർ ചിത്രമാണെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങളെ തള്ളിക്കളഞ്ഞ ശ്യാം ഇത്തരം വാർത്തകൾ തെറ്റാണെന്നും ചൂണ്ടിക്കാണിച്ചു. പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 'മമ്മൂട്ടിയുടെ കഥാപാത്രത്തിനായി നിരവധി റഫറൻസുകൾ ഞാൻ എടുത്തിട്ടുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള ചില ആളുകളുടെ രീതികൾ കൊണ്ടാണ് ഈ കഥാപാത്രം വികസിപ്പിച്ചിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരാളാണ് ഈ കഥാപാത്രം. ചിത്രത്തെക്കുറിച്ചുള
കൊച്ചി: അദ്ധ്യാപകരെ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ കഥാപാത്രവുമായി മമ്മൂട്ടി. ശ്യാംധർ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് മമ്മൂട്ടി അദ്ധ്യാപകന്റെ വേഷം അവതരിപ്പിക്കുന്നത് ആശാ ശരത്ത്, ദീപ്തി സതി എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആശാ ശരത്താണ്. ഇടുക്കിക്കാരനായ മമ്മൂട്ടി കൊച്ചിയിലേക്ക് അദ്ധ്യാപക പരിശീലകനായി എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഇതൊരു ഫാമിലി എന്റർടെയ്നറാണെന്നും ശ്യാംധർ അറിയിച്ചു. തന്റെ ചിത്രം ഒരു ത്രില്ലർ ചിത്രമാണെന്ന തരത്തിൽ നടക്കുന്ന പ്രചരണങ്ങളെ തള്ളിക്കളഞ്ഞ ശ്യാം ഇത്തരം വാർത്തകൾ തെറ്റാണെന്നും ചൂണ്ടിക്കാണിച്ചു. പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 'മമ്മൂട്ടിയുടെ കഥാപാത്രത്തിനായി നിരവധി റഫറൻസുകൾ ഞാൻ എടുത്തിട്ടുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ള ചില ആളുകളുടെ രീതികൾ കൊണ്ടാണ് ഈ കഥാപാത്രം വികസിപ്പിച്ചിരിക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഒരാളാണ് ഈ കഥാപാത്രം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ല'-രതീഷ് രവി പറഞ്ഞു.
ദിലീഷ് പോത്തൻ, ഇന്നസെന്റ്, ഹരീഷ് കണാരൻ, സോഹൻ സീനുലാൽ എന്നിവരും അഭിനയിക്കുന്നുണ്ട്. എം.എസ്.എം. സിനിമയുടെ ബാനറിൽ ബി. രാകേഷും മുഹമ്മദ് സലീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ബുധനാഴ്‌ച്ച നടന്നു. നടൻ സിദ്ദിഖ്, നിർമ്മാതാവ് ആന്റോ ജോസഫ്, സിപിഐ(എം) ജില്ലാ സെക്രട്ടറി പി. രാജീവ്, ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.