കൊച്ചി: മട്ടന്നൂരിലെ വാഹനാപകടത്തിൽ മരിച്ച ആരാധകന്റെ കുടുംബത്തിന് ധനസഹായവുമായി മമ്മൂട്ടിയെത്തി, ദുൽഖർ സൽമാൻ കണ്ണൂർ ഡിസ്ട്രിക് കമ്മിറ്റി പ്രസിഡന്റും മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെയും തലശ്ശേരിയിൽ നിന്നുള്ള പ്രതിനിധി ആയിരുന്നു ഹർഷാദിന്റെ അനുജന്റെ പഠന ചെലവും മമ്മൂട്ടി ഏറ്റെടുത്തു. ഹർഷാദിന്റെ കുടുംബത്തിന് മമ്മൂട്ടി ധനസഹായം നൽകുന്ന വിവരം നടൻ ഹരീഷ് കണാരനാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

മട്ടന്നൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് ഹർഷാദും സുഹൃത്തും മരിച്ചത്. സുഹൃത്തിന്റെ ബൈക്കിൽ സഞ്ചരിക്കവേ കാർ ഇടിച്ചിടുകയായിരുന്നു. റോഡിൽ തെറിച്ചു വീണ ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ആരാധകനായ ഹർഷാദിന്റെ മരണത്തിൽ മമ്മൂട്ടിയും ദുൽഖർ സൽമാനും തങ്ങളുടെ ദുഃഖം അറിയിച്ചിരുന്നു.