- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്മളിതെത്ര കണ്ടതാ... ചുംബനസമരത്തിന് 'ഒരു മണിക്കൂർ മുമ്പേ' പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും
'പുറപ്പെട്ടു പുറപ്പെട്ടു.. അരമണിക്കൂർ മുമ്പേ പുറപ്പെട്ടു. വേണമെങ്കിൽ ഒരു മണിക്കൂർ മുമ്പേ പുറപ്പെടാം'. മാന്നാർ മത്തായി സ്പീക്കിങ്ങിലെ ഈ ഡയലോഗ് ഓർമയില്ലേ. ചുംബനസമരത്തിന്റെ കാര്യത്തിലും 'ഒരു മണിക്കൂർ മുമ്പേ പിന്തുണ' വന്നിരുന്ന കാര്യം എത്രപേർക്ക് ഓർമയുണ്ട്. മറ്റാരുമല്ല, മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തന്നെയ
'പുറപ്പെട്ടു പുറപ്പെട്ടു.. അരമണിക്കൂർ മുമ്പേ പുറപ്പെട്ടു. വേണമെങ്കിൽ ഒരു മണിക്കൂർ മുമ്പേ പുറപ്പെടാം'. മാന്നാർ മത്തായി സ്പീക്കിങ്ങിലെ ഈ ഡയലോഗ് ഓർമയില്ലേ. ചുംബനസമരത്തിന്റെ കാര്യത്തിലും 'ഒരു മണിക്കൂർ മുമ്പേ പിന്തുണ' വന്നിരുന്ന കാര്യം എത്രപേർക്ക് ഓർമയുണ്ട്.
മറ്റാരുമല്ല, മലയാള സിനിമയിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും തന്നെയാണ് നേരത്തെ 'പിന്തുണ'യുമായി അക്ഷരാർഥത്തിൽ രംഗത്തെത്തിയത്. ഇത് പക്ഷേ, ചുംബനസമരം പ്രഖ്യാപിക്കുന്നതിനും മുമ്പേയാണെന്നു മാത്രം.
ഫേസ്‌ബുക്കിൽ ചുംബന സമരത്തെ കളിയാക്കിയും അല്ലാതെയും നിരവധി പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിനിടെയാണ് മമ്മൂട്ടിയും മോഹൻലാലും ചുംബിക്കുന്ന ചിത്രവും വൈറലാകുന്നത്. ഏഷ്യാനെറ്റിന്റെ അവാർഡ് നിശയിൽ മോഹൻലാൽ പരസ്യമായി മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രം. ഒപ്പം മമ്മൂട്ടി മോഹൻലാലിനെ ചുംബിക്കുന്ന ചിത്രവും നമ്പർ 20 മദ്രാസ് മെയിൽ എന്ന സിനിമയിൽ മോഹൻലാൽ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രവും പ്രചരിക്കുന്നുണ്ട.
ഇതെല്ലാം പരസ്യ ചുംബനമല്ലേയെന്നാണ് ചിലരുടെ വാദം. സിനിമയുടെ ഷൂട്ടിങ് ആണെങ്കിലും ട്രെയിൻ ഒരു പൊതുസ്ഥലമല്ലേ, പരസ്യമായി ചുംബിക്കുന്നത് സദാചാരമാണോ. നമ്മളിത് സിനിമയിൽ എത്ര കണ്ടിരിക്കുന്നു അല്ലേയെന്നും വാദമുണ്ട്.
നേരത്തെ ചുംബന സമരത്തിന് പിന്തുണയുമായി റിമ കല്ലിങ്കലും ആഷിഖ് അബുവും ജോയി മാത്യുവുമെല്ലാം സിനിമാ രംഗത്ത് നിന്ന് ഇറങ്ങിയിരുന്നു. എന്തായാലും ഇവരൊക്കെ പിന്തുണയുമായി എത്തും മുമ്പേ പരസ്യചുംബനം നടത്തി പിന്തുണ പ്രഖ്യാപിച്ചവരാണ് നമ്മുടെ സൂപ്പർ താരങ്ങളെന്നാണ് ഫേസ്‌ബുക്കിൽ കണ്ട കമന്റ്.