ന്തരിച്ച ആന്ധ്ര മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖർ റെഡ്ഡിയെക്കുറിച്ചുള്ള തെലുങ്ക് ചിത്രത്തിൽ നായകൻ മമ്മൂട്ടിയെന്ന് റിപ്പോർട്ട്. സിനിമയുടെ അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തി മമ്മൂട്ടിയുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ഡീൽ ഉറപ്പിക്കുകയും ചെയ്തതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

മുമ്പ് മമ്മൂട്ടിയ്‌ക്കൊപ്പം നാഗാർജ്ജുനയുടെ പേരും പരിഗണിക്കുന്നുണ്ടെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എ്ന്നാൽ മമ്മൂട്ടി തന്നെ രാജശേഖർ റെഡ്ഡിയാകുമെന്ന് ഇപ്പോൾ വരുന്ന സൂചന.ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാര ആണെന്നും റിപ്പോർട്ടുകളുണ്ട്.

മഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് 'യാത്ര' എന്നാണ്. 2004 അസംബ്ലി തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റർ ദൈർഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിർമ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോൾ ഹെലികോപ്റ്റർ തകർന്നാണ് വൈഎസ്ആർ മരിക്കുന്നത്.