പുതിയ ഇന്ത്യൻ രൂപയാണ് എല്ലായിടത്തും ചർച്ചാ വിഷയം. ഈ പശ്ചാത്തലത്തിൽ പുതിയ ഇന്ത്യൻ റുപ്പിയുമായാണ് സംവിധായകൻ രഞ്ജിത് എത്തുന്നത്. മുമ്പ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന് വമ്പൻ എന്ന പേരിട്ടിരുന്ന ചിത്രം പുതിയ സാഹചര്യം പരിഗണിച്ച് പേര് മാറുകയായിരുന്നു. ഇപ്പോൾ ചിത്രത്തിന് പുത്തൻപണം (ദ ന്യൂ ഇന്ത്യൻ റുപ്പി) എന്ന് പേരിട്ടതായാണ് റിപ്പോർട്ട് വരുന്നത്.

രഞ്ജിത്ത് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ത്രീ കളർ സിനിമ നിർമ്മിക്കും. ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് നായികയാവുന്നത് നടി ഇനിയ ആണ്. ഒപ്പം സ്വരാജ് എന്ന പതിനാലുകാരൻ പ്രധാനവേഷമണിയുന്നു. സിദ്ദിഖ്, സായികുമാർ, രൺജിപണിക്കർ, മാമുക്കോയ, ഹരീഷ് കണാരൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഇനിയയാണ് നായിക.

കള്ളപ്പണത്തിന്റെ പ്രചാര വഴികളും. നോട്ടുകൾ പിൻവലിച്ച പുതിയ സാഹചര്യവും ചിത്രത്തിലുണ്ടാകുമെ്‌നാണ് സൂചന. പൃഥ്വിരാജിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യൻ റുപ്പീ വസ്തുക്കച്ചവടവും ദല്ലാൾ ജീവിതവും ഇടനില കമ്മീഷനിംഗും
പ്രമേയമാക്കിയതായിരുന്നു.കുറുക്കുവഴിയിൽ നോട്ടിരട്ടിപ്പിലൂടെ ധനികനാകാനുള്ള നായകന്റെ നീക്കവും ഈ സിനിമയുടെ പ്രമേയമായിരുന്നു. ഇന്ത്യൻ റുപ്പിയുടെ പ്രമേയ തുടർച്ചയായിരിക്കും പുത്തൻ പണം എന്ന സിനിമയെന്നറിയുന്നു. കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും വ്യാജ കറൻസിയുടെ പ്രചരണം തടയാനുമായുള്ള സർക്കാർ നീക്കവും ചി
ത്രത്തിൽ പരാമർശിക്കുമെന്നറിയുന്നു. കടൽ കടന്ന് ഒരു മാത്തുക്കുട്ടി എന്ന സി
നിമയ്ക്ക് ശേഷം രഞ്ജിത്തിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന ചി
ത്രവുമാണ് പുത്തൻ പണം.

മാരി, വാ കൈ ചൂടാവാ, കാഷ്‌മോര എന്നീ തമിഴ് ചിത്രങ്ങൾക്ക് ഛായാഗ്രഹണം നിർവഹിച്ച ഓം പ്രകാശാണ് ഈ സിനിമയ്ക്കും ഛായാഗ്രഹണം നിർവഹിക്കുന്നത്. ഷാഹ്ബാസ് അമനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.നവംബർ 25ന് എറണാകുളത്ത് ചിത്രീകരണ മാരംഭിക്കുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകൾ കാസർഗോഡും ഗോവയുമാണ്.