കൊച്ചി: അങ്ങനെ മലയാളത്തിൽ നിന്ന് മമ്മൂട്ടിയും സിബിഎസ്ഇ ക്വസ്റ്റ്യൻ പേപ്പറിൽ ചോദ്യമായി എത്തി. സി.ബി.എസ്.ഇ ഏഴാം ക്ലാസ്സിലെ പൊതു വിജ്ഞാന ചോദ്യപേപ്പറിലാണ് മമ്മൂട്ടിയുടെ വർഷത്തിലെ ഗാനം ചോദ്യമായത്.

വാട്സാപ്പിലൂടെ ആദ്യമായി റിലീസ് ചെയ്ത മലയാള ഗാനം ഏതെന്നായിരുന്നു പൊതു വിജ്ഞാന ചോദ്യപേപ്പറിലെ ചോദ്യം. മമ്മൂട്ടി നിർമ്മിച്ച് രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത വർഷത്തിലെ ഗാനമായ 'കൂട്ട് തേടി വന്നൊരാ കുഞ്ഞിളം കാറ്റേ' എന്ന ഗാനമാണ് വാടാസാപ്പിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ഗാനം.

ജയഗീത എഴുതി ബിജിബാൽ ഈണമിട്ട ഗാനം വലിയ രീതിയിൽ ശ്രദ്ധ ആകർഷിച്ചിരുന്നു. സംവിധായകൻ രഞ്ജിത്ത് ശങ്കറാണ് തന്റെ ഫേസ്‌ബുക് പേജിലൂടെ ചോദ്യപേപ്പർ പങ്കുവച്ചത്.

രഞ്ജിത്ത് ശങ്കറിന്റെ ഫേസ്‌ബുക് പോസ്റ്റ്

'വർഷം' സിനിമയിൽ M R Jaya Geethaഎഴുതി Bijibal Maniyil ഈണം നൽകി Sachin Warrier പാടിയ പാട്ട് അന്ന് മമ്മൂട്ടി അദ്ദേഹത്തിന്റെ വാട്‌സാപ്പ് നമ്പറിലൂടെയാണ് റീലീസ് ചെയ്തത്.മലയാളസിനിമയിൽ ആദ്യമായി വാട്‌സാപ്പിൽ റിലീസ് ചെയ്ത സിനിമാഗാനം 'വർഷ'ത്തിലെ 'കൂട്ടുതേടി വന്നൊരാ കുഞ്ഞിളം കാറ്റേ... 'എന്ന ഗാനമാണ്. അതാണ് ഇന്ന് നടന്ന CBSE ഏഴാം ക്ലാസ്സിലെ ജനറൽ നോളഡ്ജ് ചോദ്യപേപ്പറിൽ ചോദ്യമായി വന്നത്..