- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംടിക്കും കമലിനുമെതിരെ സംഘപരിവാറുകാരുടെ വിമർശനം വന്നപ്പോൾ മൗനം; തമിഴ്‌നാട്ടിലെ ജല്ലിക്കട്ടു വിഷയത്തിൽ പ്രക്ഷോഭകർക്കു പിന്തുണ: മമ്മൂട്ടിക്കെതിരെ വിമർശനവുമായി സൈബർ ലോകം
തിരുവനന്തപുരം: എംടിക്കും കമലിനുമെതിരേ ഫാസിസ്റ്റ് ആക്രമണമുണ്ടായപ്പോൾ വാ തുറക്കാതിരുന്ന മമ്മൂട്ടി ജെല്ലിക്കെട്ടു വിഷയത്തിൽ തമിഴർക്കു പിന്തുണയുമായി വീഡിയോ ഇട്ടതിനെ വിമർശിച്ചു സോഷ്യൽ മീഡിയ. മെഗാ സ്റ്റാറിന്റെ നടപടി വെറും അവസരവാദപരവും ഇരട്ടത്താപ്പുമാണെന്നാണ് സോഷ്യൽ മിഡിയയിൽ പ്രതികരിച്ചവർ ആരോപിച്ചത്. വികാരനിർഭരമായ വീഡിയോ സന്ദേശത്തിലൂടെയാണ് മമ്മൂട്ടി തമിഴർക്കു പിന്തുണ അറിയിച്ചത്. ജെല്ലിക്കെട്ട് പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയാണ്. അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ. ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ ഇല്ലാതെ, ഒരു നേതാക്കളുടെയും മാർഗനിർദ്ദേശമില്ലാതെ, മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇല്ലാതെ, ആക്രമണത്തിന്റെ പാതയിൽ അല്ലാതെ, ലക്ഷക്കണക്കിന് ആളുകൾ ഒരു കാര്യത്തിനു വേണ്ടി തമിഴ്‌നാട്ടിൽ ഒരുമിച്ചിരിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു. കമലിനെയും എംടിയെയും ആക്രമിച്ചപ്പോൾ മമ്മൂട്ടിക്കു മൗനമായിരുന്നുവെന്നതടക്കമുള്ള വിമർശനമാണ് ഇതിനെതിരേ ഉയർന്നത്. ചലച്ചിത്ര നിരൂപകനു
തിരുവനന്തപുരം: എംടിക്കും കമലിനുമെതിരേ ഫാസിസ്റ്റ് ആക്രമണമുണ്ടായപ്പോൾ വാ തുറക്കാതിരുന്ന മമ്മൂട്ടി ജെല്ലിക്കെട്ടു വിഷയത്തിൽ തമിഴർക്കു പിന്തുണയുമായി വീഡിയോ ഇട്ടതിനെ വിമർശിച്ചു സോഷ്യൽ മീഡിയ. മെഗാ സ്റ്റാറിന്റെ നടപടി വെറും അവസരവാദപരവും ഇരട്ടത്താപ്പുമാണെന്നാണ് സോഷ്യൽ മിഡിയയിൽ പ്രതികരിച്ചവർ ആരോപിച്ചത്.
വികാരനിർഭരമായ വീഡിയോ സന്ദേശത്തിലൂടെയാണ് മമ്മൂട്ടി തമിഴർക്കു പിന്തുണ അറിയിച്ചത്. ജെല്ലിക്കെട്ട് പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവൻ മാതൃകയാണ്. അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ. ഏതെങ്കിലും ഒരു രാഷ്ട്രീയ ഇടപ്പെടലുകളോ പിന്തുണയോ ഇല്ലാതെ, ഒരു നേതാക്കളുടെയും മാർഗനിർദ്ദേശമില്ലാതെ, മതത്തിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ അടിസ്ഥാനത്തിലുള്ള യാതൊരു വിവേചനവും ഇല്ലാതെ, ആക്രമണത്തിന്റെ പാതയിൽ അല്ലാതെ, ലക്ഷക്കണക്കിന് ആളുകൾ ഒരു കാര്യത്തിനു വേണ്ടി തമിഴ്‌നാട്ടിൽ ഒരുമിച്ചിരിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.
കമലിനെയും എംടിയെയും ആക്രമിച്ചപ്പോൾ മമ്മൂട്ടിക്കു മൗനമായിരുന്നുവെന്നതടക്കമുള്ള വിമർശനമാണ് ഇതിനെതിരേ ഉയർന്നത്. ചലച്ചിത്ര നിരൂപകനും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയുമായ ജി.പി. രാമചന്ദ്രൻ അടക്കമുള്ളവരാണ് വിമർശനം ഉയർത്തിയത്.''കമൽ&എം ടി: മൗനം വിദ്വാന് ഭൂഷണം, അനന്തമജ്ഞാതമവർണനീയം, ഈ ലോകഗോളം തിരിയുന്ന രൂപം. മനസ്സിലായ കാര്യം: കമൽ&എം ടി മനുഷ്യകുലത്തിൽ ജനിച്ചു''- ജി.പി. രാമചന്ദ്രന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.
കൂട്ടത്തിലുള്ള കമലിനും എംടിക്കുമൊക്കെ എപ്പോഴാണ് ഈ മഹാനടന്മാരുടെ പിന്തുണ കിട്ടുകയെന്ന് അമീർ കല്ലുംപുറം ചോദിക്കുന്നു. തമിഴ്‌നാട്ടിലെ നിങ്ങളുടെ സ്ഥാപനങ്ങളുടെ നിലനിൽപ്പിന് വേണ്ടിയാണ് ഇത്തരം പ്രതികരണങ്ങളെന്ന് സുധീഷ് ആലോഷ്യസ് ഫേസ്‌ബുക്കിൽ പ്രതികരിക്കുന്നു. ഇടതുപക്ഷ അനുഭാവി, കൈരളി ചാനലിന്റെ ദീർഘകാല ചെയർമാൻ, കേരളത്തിന്റെപ്രിയപ്പെട്ട നടൻ, എന്നിട്ടും കമലിനെയും എംടിയെയും സംഘപരിവാർ വേട്ടയാടുമ്പോൾ താങ്കൾ എന്താണ് ഒളിച്ചോടുന്നതെന്ന് മുഹമ്മദ് നരിക്കുനിയും ചോദിക്കുന്നു.
എംടി, കമൽ വിഷയത്തിൽ അടൂർ ഗോപാലകൃഷ്ണനും സക്കറിയയും ആഷിക് അബുവും അലൻസിയർ ലേ ലോപ്പസുമുൾപ്പെടെയുള്ളവർ പ്രതിഷേധവും പ്രതികരണവും പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഫെഫ്കയുടെ നേതൃത്വത്തിൽ താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും അണിനിരത്തി കൂട്ടായ്മയും നടന്നു. കൊടുങ്ങല്ലൂരും തിരുവനന്തപുരത്തും കോഴിക്കോടും എംടിക്കും കമലിനും ഐക്യദാർഡ്യവുമായി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരെ അണിനിരത്തി കൂട്ടായ്മ ഉണ്ടായിരുന്നു.
ഈ ഘട്ടത്തിലൊന്നും പ്രതികരണത്തിന് തയ്യാറാകാത്ത മമ്മൂട്ടി ജെല്ലിക്കെട്ട് പ്രതിഷേധത്തിൽ ഐക്യദാർഡ്യമറിയിച്ച് വീഡിയോ പ്രതികരണവുമായി എത്തിയതാണ് വിമർശനവിധേയമായിരിക്കുന്നത്.