കൊച്ചി: മമ്മൂട്ടിയുടെ വീട്ടിൽ മോഹൻലാലും കുടുംബവും കഴിഞ്ഞ ദിവസം എത്തിയിരുന്നു. തുടർന്ന് മോഹൻലാലും പ്രണവും ഒരുമിച്ചുള്ള ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് താരം. ഒപ്പം ആദിക്ക് ആശംസകളും താരം ഫെയ്‌സ് ബുക്കിൽ പങ്ക് വെച്ചിരിക്കുന്നത്.

'സിനിമാലോകത്തേയ്ക്ക് എത്തുന്ന ഞങ്ങളുടെ പ്രിയ അപ്പുവിന് എല്ലാ ആശംസകളും. ഞങ്ങളുടെ കൺമുന്നിൽ വളർന്ന അവൻ മക്കളിലൊരാളെപ്പോലെയാണ്. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാൻ അവനാകുമെന്ന് ഞാൻ വിശ്വസിക്കുന്നു. ആദിക്കും അപ്പുവിനും അവന്റെ മാതാപിതാക്കളായ ലാലിനും സുചിക്കും എല്ലാ ആശംസകളും നേരുന്നുവെന്ന് മമ്മൂട്ടി കുറിച്ചു.