ൺപതുകളുടെ തുടക്കത്തിലാണ് മലയാള ചലച്ചിത്രരംഗത്ത് മമ്മൂട്ടി ശ്രദ്ധേയനായനാകുന്നത് .മൂന്നു പതിറ്റാണ്ടുകളിലേറെയായി അഭിനയ രംഗത്തുള്ള ഇദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയപുരസ്‌കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരത്തിനും 12 തവണ ഫിലിംഫെയർ പുരസ്‌കാരത്തിനും താരം അർഹനായി. മൂന്ന് നൂറ്റാണ്ടുകൊണ്ട് മലയാള സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവന വളരെ വലുതാണ്.

മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക്,ഹിന്ദി,ഇംഗ്ലീഷ് എന്നീ ഭാഷകളിലും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. പ്രായത്തെ തോൽപ്പിച്ചുകൊണ്ട് ഇന്നും ചലച്ചിത്ര മേഖലയിൽ തന്റെ മിന്നും പ്രകടനം കാഴ്‌ച്ചവെക്കുകയാണ് താരം. കഠിനാധ്വാനംകൊണ്ട് വെള്ളിത്തിരയിൽ എത്തിയ താരമാണ് മമ്മൂട്ടി. ഏതാണ്ട് ഒൻപത് വർഷത്തോളം പ്രതിഫലം ഇല്ലാതെയാണ് താരം അഭിനയിച്ചിരുന്നത്. 1980 ൽ പുറത്തിറങ്ങിയ മേള എന്ന ചിത്രമായിരുന്നു മമ്മൂട്ടിയുടെ ജീവിതത്തിൽ വഴിത്തിരിവായത്.

മമ്മൂട്ടിക്ക് ആദ്യമായ് പ്രതിഫലം നേടിക്കൊടുത്ത ചിത്രവും മേളയായിരുന്നു. കെ.ജി. ജോർജ്ജ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. വേഷത്തിന് മമ്മൂട്ടിയെ ശുപാർശ ചെയ്തത് നടൻ ശ്രീനിവാസനായിരുന്നു. ചിത്രീകരണം പൂർത്തിയായ ശേഷം നടൻ ശ്രീനിവാസൻ തന്നെയായിരുന്നു മമ്മൂട്ടിക്ക് ആദ്യമായ് പ്രതിഫലം നൽകിയതും. മമ്മൂട്ടിക്ക് പ്രതിഫലമായുള്ള ചെക്ക് കെ ജി ജോർജ്ജ് ശ്രീനിവാസനെ ഏൽപ്പിക്കുകയായിരുന്നു.

800 രൂപയുടെ ചെക്കായിരുന്നു ശ്രീനിവാസന്റെ കൈകളിൽ നിന്ന് മമ്മൂട്ടിക്ക് ലഭിച്ചത്. ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടനാണ് ഇന്ന് മമ്മൂട്ടി. ഇന്ന് ലഭിക്കുന്ന ലക്ഷങ്ങളേക്കാൾ വിലയുണ്ടായിരുന്നു ആദ്യ പ്രതിഫലമായ് ലഭിച്ച 800 രൂപക്ക്. നായകനോളം പ്രാദാന്യമുള്ള സഹനടനായിയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്.

ചിത്രം ഹിറ്റായതോടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു മമ്മൂട്ടി.മേളയിൽ രഘു, ശ്രീനിവാസൻ, അഞ്ജലി നായിഡു എന്നിവർക്കൊപ്പമാണ് പ്രധാന വേഷത്തിൽ മമ്മൂട്ടിയും എത്തിയത്. മമ്മൂട്ടിക്ക് ആദ്യമായ് പ്രതിഫലം നേടിക്കൊടുത്ത ചിത്രവും മേളയായിരുന്നു. നായകനോളം പ്രാദാന്യമുള്ള സഹനടനായിയാണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയത്.