- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ റിലീസ് തീയതി മാറ്റി; മമ്മൂട്ടി ചിത്രം മാർച്ചിൽ പ്രദർശനത്തിനെത്തും
മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറിന്റെ റിലീസ് മാർച്ചിലേക്ക് മാറ്റി. ജനുവരി 27നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. സിനിമാ സമരം കാരണം മലയാള ചിത്രങ്ങളുടെ റിലീസുകൾ മാറിയ സാഹചര്യത്തിലാണ് ഇത്. നവാഗതനായ ഹനീഫ് അദേനിയാണ് ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. തമിഴ് നടൻ ആര്യയും പ്രധാന വേഷത്തിലെത്തുന്നു. ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. മാളവിക, ഐ.എം. വിജയൻ, മണികണ്ഠൻ എന്നിവരാണ് മറ്റുതാരങ്ങൾ. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
മമ്മൂട്ടിയുടെ ഗ്രേറ്റ്ഫാദറിന്റെ റിലീസ് മാർച്ചിലേക്ക് മാറ്റി. ജനുവരി 27നാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. സിനിമാ സമരം കാരണം മലയാള ചിത്രങ്ങളുടെ റിലീസുകൾ മാറിയ സാഹചര്യത്തിലാണ് ഇത്.
നവാഗതനായ ഹനീഫ് അദേനിയാണ് ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. തമിഴ് നടൻ ആര്യയും പ്രധാന വേഷത്തിലെത്തുന്നു. ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതിരിപ്പിക്കുന്നത്.
മാളവിക, ഐ.എം. വിജയൻ, മണികണ്ഠൻ എന്നിവരാണ് മറ്റുതാരങ്ങൾ. ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
Next Story