പ്രേക്ഷകരെ ആവേശത്തിലാക്കി മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ പ്രി റിലീസ് ടീസർ പുറത്തിറങ്ങി. സ്റ്റൈലിഷ് ഗെറ്റപ്പിലെത്തുന്ന മമ്മൂട്ടിയുടെ കിടിലൻ എൻട്രിയാണ് ടീസറിലൂടെ അവതരിപ്പിക്കുന്നത്. ബിഗ് ബിക്ക് ശേഷം മമ്മൂട്ടിയുടെ സ്റ്റൈലിഷ് ആക്ഷൻ എന്റർടെയ്നറായിരിക്കും ഗ്രേറ്റ് ഫാദർ.

ഇന്ന് ഗ്രേറ്റ് ഫാദർ തീയറ്ററുകളിലെത്തും. നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത്. സ്‌നേഹയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. തമിഴ് നടൻ ആര്യ പ്രധാനവേഷത്തിലെത്തുന്നു.

പൃഥ്വിരാജ് നേതൃത്വം നൽകുന്ന ഓഗസ്റ്റ് സിനിമാസാണ് സിനിമ നിർമ്മിക്കുന്നത്. ദി ഗ്രേറ്റ് ഫാദർ പൂർണമായും എല്ലാ തരം പ്രേക്ഷകരുടേയും അഭിരുചിക്കനുസരിച്ചുള്ള ഒരു സിനിമയായിരിക്കു മെന്ന് പൃഥ്വിരാജ് ഉറപ്പുതരുന്നു. ഫേസ്‌ബുക്കിലൂടെയാണ് പൃഥി ചിത്രത്തെക്കുറിച്ച് എഴുതിയത്.

പൃഥിയുടെ പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

മലയാള സിനിമയിൽ മുൻ വർഷങ്ങളിലെ പോലെ ഈ വർഷത്തിലും കഴിവുള്ള പുതു മുഖ സംവിധായകരുടേയും ഒരു പിടി നല്ല അഭിനേതാക്കളുടേയും കടന്ന് വരവാണ് സംഭവിക്കുന്നത്.. അതിന് വേണ്ടി ഓഗസ്റ്റ് സിനിമയും ഓഗസ്റ്റ് സിനിമാ ഫാമിലി അംഗങ്ങളും കഴിയുന്നത്ര പങ്ക് വഹിച്ചിരുന്നു. അതിന്റെ തുടർച്ചയെന്നോണം ഒരു പുതുമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനിയെ ഞങ്ങൾ നാളെ മലയാള സിനിമയ്ക് സമ്മാനിക്കുന്നു. മലയാളിയുടെ മെഗാ താരം മമ്മൂട്ടിയുടെ കൂടെ പ്രിയ താരങ്ങളായ ആര്യയും സ്നേഹയും പ്രാധാന വേഷത്തിൽ അഭിനയിക്കുന്ന ' ഓഗസ്റ്റ് സിനിമയ്ക് ഇതുവരെ തന്ന പിന്തുണയും പ്രാർത്ഥനയും സ്നേഹവും ഇനിയും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..പൃഥ്വിരാജ്