ലയാളം സിനിമയുടെ ബോക്‌സോഫീസിന് നല്ലകാലമാണ് ഇപ്പോൾ. നൂറ് കോടിയും പിന്നിട്ട വിജയചിത്രമായ പുലിമുരുകന് ശേഷം ആ റെക്കോർഡ് ആരു തകർക്കും എന്നതാണ് ചോദ്യം. മമ്മൂട്ടി ചിത്രം തകർക്കുമോ എന്ന ചോദ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മെഗാ സ്റ്റാറിന്റെ സ്‌റ്റൈലിഷ് ലുക്കുമായി ഗ്രേറ്റ് ഫാദർ എന്ന സിനിമ റിലീസ് ചെയ്യാനിരിക്കയാണ്. ഈ ചിത്രത്തിലാണ് മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ.

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് തുടക്കം മുതലേ പ്രതീക്ഷയുള്ള വാർത്തകളാണ് കേട്ടുകൊണ്ടിരുന്നത്. മമ്മൂട്ടിയുടെ ഗെറ്റപ്പ് ഉൾപ്പടെ, ചിത്രത്തിന്റേതായി ഇതുവരെ ഇറങ്ങിയ പോസ്റ്ററുകളും മോഷൻ പോസ്റ്ററും ടീസറുമെല്ലാം ആ പ്രതീക്ഷ നിലനിർത്തുന്നതായിരുന്നു. മോഷന് ശേഷം ടീസറും ഹിറ്റ് ദ ഗ്രേറ്റ് ഫാദറിന്റെ മോഷൻ പോസ്റ്റർ വളരെ ചുരുങ്ങിയ സമയത്തിനുള്ള ബാഹുബലിയുടെ റെക്കോഡ് കവച്ചു വച്ചിരുന്നു.

 ഈ മോഷൻ പോസ്റ്ററിന് ശേഷം ടീസറും സൂപ്പർഹിറ്റിായി. മൂന്നര മണിക്കൂറുകൾക്കൊണ്ടാണ് ടീസർ പത്ത് ലക്ഷം ആൾക്കാർ കണ്ടത്. ദംഗലിനെ മറികടന്നു ഇപ്പോഴിതാ ബോളിവുഡിനെയും ദ ഗ്രേറ്റ് ഫാദർ മറികടന്നിരിക്കുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച ടീസർ ഇതിനോടകം അമ്പത് ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ടുകഴിഞ്ഞു. ആമിർ ഖാന്റെ ബോക്സോഫീസ് ഹിറ്റ് ചിത്രമായ ദംഗലിന്റെ ഫേസ്‌ബുക്ക് ട്രെയിലർ വ്യൂസ് വെറും മൂന്ന് ദിവസം കൊണ്ടാണ് ഗ്രേറ്റ് ഫാദർ മറികടന്നത്.

മലയാളത്തെ സംബന്ധിച്ച് ഇത് വലിയ റെക്കോഡ് തന്നെയാണ്. പ്രചരണ തന്ത്രം ഫലിച്ചു ഫേസ്‌ബുക്ക് ക്രോസ് പോസ്റ്റിങ് എന്ന പ്രചരണ തന്ത്രം ഉപയോഗിച്ചാണ് ദ ഗ്രേറ്റ് ഫാദറിന്റെ ടീസർ റിലീസ് ചെയ്തത്. ഒരു കണ്ടന്റിനെ അല്ലെങ്കിൽ സിനിമയെ എത്രത്തോളം പ്രമോട്ട് ചെയ്യാം എന്നാണ് ക്രോസ് പോസ്റ്റിങിലൂടെ ഉദ്ദേശിക്കുന്നത്. ഒരു സിനിമയുടെ ടീസർ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണിത്. ഓഗസ്റ്റ് സിനിമാസിന്റെ പേജിൽ അപ് ലോഡ് ചെയ്തിരിക്കുന്ന വീഡിയോ തന്നെയാണ് മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ തുടങ്ങിയ പതിനൊന്നോളം പേജുകളിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇവരുടെ പേജുകളിൽ നിന്ന് ആരാധകരും ഷെയർ ചെയ്തു പോകുന്നു. മലയാളത്തിൽ ആദ്യമായാണ് ക്രോസ് പോസ്റ്റിങ് പ്രചരണ തന്ത്രം ഉപയോഗിക്കുന്നത്.

ടീസറിലെ ആകർഷണം വെറും ക്രോസ് പോസ്റ്റിങ് എന്ന് പറഞ്ഞ് ടീസറിന്റെ ഈ ജനശ്രദ്ധ കുറച്ചു കാണിക്കാനും കഴിയില്ല. മമ്മൂട്ടിയുടെ സ്‌റ്റൈലൻ ഗെറ്റപ്പും 30 സെക്കന്റ് ദൈർഘ്യമുള്ള ടീസറിന്റെ ആകർഷണമാണ്. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയിലെ ബിലാൽ എന്ന കഥാപാത്രത്തിന് ശേഷം മമ്മൂട്ടി അവതരിപ്പിക്കുന്ന സ്‌റ്റൈലിഷ് കഥാപാത്രമായിരിക്കും ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാൻ. ഒരു കെട്ടിടത്തിന് മുകളിൽ നിന്ന് സിഗരറ്റ് വലിച്ചുകൊണ്ട് മെഗാ സ്റ്റാർ ഇറങ്ങി വരുന്ന രംഗമാണ് ടീസറിലുള്ളത്.

മാർച്ച് 30 ന് എത്തും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദർ മാർച്ച് 30 ന് തിയേറ്ററുകളിലെത്തും. ആക്ഷൻ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രത്തിൽ സ്നേഹയാണ് നായിക. ബേബി അനിഘ മമ്മൂട്ടിയുടെ മകളായി എത്തുന്നു. തമിഴ് നടൻ ആര്യ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാം, മാളവിക, ഐഎം വിജയൻ, മണികണ്ഠൻ എന്നിവരാണ് മറ്റ് താരങ്ങൾ.