- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരാധകർ വെട്ടുകിളികളെ പോലെ വന്നാലും കൂസില്ല മമ്മൂക്ക; ആരാധകർ അതിരുവിട്ടപ്പോൾ അൽപം കാലിടറി; സ്നേഹവായ്പിൽ എല്ലാം മറന്ന് മെഗാ സ്റ്റാർ
മനാമ: ആരാധകർ വെട്ടുകിളികളെ പോലെയാണെന്ന് ഉദയനാണ് താരം എന്ന് സിനിമയിൽ ശ്രീനിവാസൻ എഴുതിയിട്ടുണ്ട്. സ്‌നേഹം കൂടിയാൽ അവർ വെട്ടുകിളികളെ പോലെ തന്നെയാണെന്ന് പല സൂപ്പർതാരങ്ങൾക്കും അനുഭവമുണ്ട് താനും. മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ലോകമാകമാനം മലയാളികളുടെ വലിയൊരു ആരാധക കൂട്ടമുണ്ട്. ഷൂട്ടിങ് ലൊക്കേഷനിലായാലും പൊതു പരിപാടികളിലായാലും മമ്മൂട്ടി ഉണ്ടെന്ന് അറിഞ്ഞാൽ പിന്നെ ആരാധകരുടെ ഒഴുക്കാണ്. കേരളത്തിൽ മാത്രമല്ല ഗൾഫിലായാലും സ്ഥിതി ഇതൊക്കെ തന്നെയാണ്. ബഹ്റൈൻ മനാമയിൽ ഗോൾഡ് സിറ്റി ജുവലറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ആരാധക സ്നേഹം മമ്മൂട്ടിക്ക് തലവേദനയായത്. മമ്മൂട്ടി വരുന്നതറിഞ്ഞ് ആരാധകരുടെ വലിയൊരു കൂട്ടം തന്നെ എത്തിയിരുന്നു. ഒരു വിധത്തിലാണ് മമ്മൂട്ടി കാറിൽനിന്നും ഇറങ്ങിയത്. ഇതിനിടയിൽ സംഘാടകർ ബൊക്ക നൽകി മമ്മൂട്ടിയെ സ്വീകരിച്ചു. ബൊക്കയും കൈയിൽ പിടിച്ച് മമ്മൂട്ടി മുന്നോട്ടു പോകവേ ഉന്തും തള്ളും വർധിച്ചു. ഇതിനിടയിൽ മമ്മൂട്ടിയുടെ കൈയിൽ ഇരുന്ന ബൊക്ക താഴെ പോയി. ഭാഗ്യം കൊണ്ടാണ് മമ്മൂട്ടി വീഴാതെ രക്ഷപ്പെട്ടത് ഒടുവിൽ ഒരു
മനാമ: ആരാധകർ വെട്ടുകിളികളെ പോലെയാണെന്ന് ഉദയനാണ് താരം എന്ന് സിനിമയിൽ ശ്രീനിവാസൻ എഴുതിയിട്ടുണ്ട്. സ്‌നേഹം കൂടിയാൽ അവർ വെട്ടുകിളികളെ പോലെ തന്നെയാണെന്ന് പല സൂപ്പർതാരങ്ങൾക്കും അനുഭവമുണ്ട് താനും. മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ലോകമാകമാനം മലയാളികളുടെ വലിയൊരു ആരാധക കൂട്ടമുണ്ട്. ഷൂട്ടിങ് ലൊക്കേഷനിലായാലും പൊതു പരിപാടികളിലായാലും മമ്മൂട്ടി ഉണ്ടെന്ന് അറിഞ്ഞാൽ പിന്നെ ആരാധകരുടെ ഒഴുക്കാണ്. കേരളത്തിൽ മാത്രമല്ല ഗൾഫിലായാലും സ്ഥിതി ഇതൊക്കെ തന്നെയാണ്.
ബഹ്റൈൻ മനാമയിൽ ഗോൾഡ് സിറ്റി ജുവലറിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് ആരാധക സ്നേഹം മമ്മൂട്ടിക്ക് തലവേദനയായത്. മമ്മൂട്ടി വരുന്നതറിഞ്ഞ് ആരാധകരുടെ വലിയൊരു കൂട്ടം തന്നെ എത്തിയിരുന്നു. ഒരു വിധത്തിലാണ് മമ്മൂട്ടി കാറിൽനിന്നും ഇറങ്ങിയത്. ഇതിനിടയിൽ സംഘാടകർ ബൊക്ക നൽകി മമ്മൂട്ടിയെ സ്വീകരിച്ചു. ബൊക്കയും കൈയിൽ പിടിച്ച് മമ്മൂട്ടി മുന്നോട്ടു പോകവേ ഉന്തും തള്ളും വർധിച്ചു. ഇതിനിടയിൽ മമ്മൂട്ടിയുടെ കൈയിൽ ഇരുന്ന ബൊക്ക താഴെ പോയി. ഭാഗ്യം കൊണ്ടാണ് മമ്മൂട്ടി വീഴാതെ രക്ഷപ്പെട്ടത്
ഒടുവിൽ ഒരു വിധത്തിലാണ് മമ്മൂട്ടി ഉദ്ഘാടന സ്ഥലത്തെത്തിയത്. നാട മുറിച്ച് ജുവലറിക്ക് അകത്ത് കയറിയെങ്കിലും തിരക്ക് കുറയുമെന്നു കരുതിയ മമ്മൂക്കയ്ക്ക് തെറ്റി. ജൂവലവറിക്കകത്തും ആരാധകരുടെ വലിയൊരു കൂട്ടം തന്നെ മെഗാ സ്റ്റാറിനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. ആരാധക സ്നേഹത്താൽ വീർപ്പു മുട്ടിയെങ്കിലും അതൊന്നും കാര്യമാക്കാതെ ആരാധകരോടൊപ്പം നിന്ന് ഫോട്ടോയെടുത്ത ശേഷമാണ് മമ്മൂക്ക മടങ്ങിയത്.