കൊല്ലം: വെടിക്കെട്ട് ദുരന്തത്തിൽ പരിക്കേറ്റവർക്ക് സഹായ ഹസ്തവുമായി മെഗാ സ്റ്റാർ മമ്മൂട്ടി രംഗത്ത്. മമ്മൂട്ടി കൂടി ഭാഗമായ പതഞ്ജലി ആയുർവേദ സ്ഥാപനം സൗജന്യമായി മരുന്നുകൾ എത്തിക്കുമെന്ന് മമ്മൂട്ടി അറിയിച്ചു. തീപൊള്ളലിനുള്ള മരുന്നുകൾ നിർമ്മിക്കുന്നതാണ് ഈ സ്ഥാപനം. മരുന്നുകളുമായി സ്ഥാപനത്തിന്റെ ജീവനക്കാർ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി അറിയിച്ചു. വെടിക്കെട്ട് ദുരന്തം ഹൃദയം തകർക്കുന്നതാണെന്നും മരിച്ചവർക്ക് ആദാരഞ്ജലി നേരുന്നതായും അദ്ദേഹം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

മമ്മൂട്ടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

കൊല്ലം, പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകർക്കുന്നതാണ്. ജീവൻനഷ്ടമായവർക്ക് ആദരാഞ്ജലികൾ, അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. പൊള്ളലേറ്റ് വേദന അനുഭവിക്കുന്നവർക്കൊപ്പം ചേരേണ്ടത് നമ്മുടെ കടമയാണ്. അവർക്കുവേണ്ട സഹായങ്ങളുമായി നാം ഒപ്പം നില്ക്കണം. ഞാൻ കൂടി ഭാഗമായ പതഞ്ജലി എന്ന ആയുർവേദസ്ഥാപനം തീപൊള്ളലിനുള്ള മരുന്നുകൾ നിർമ്മിക്കുന്നുണ്ട്. ഞങ്ങളുടെ ജീവനക്കാർ മരുന്നുകളുമായി കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്. പൊള്ളലേറ്റ എല്ലാവർക്കും ഇത് സൗജന്യമായി ലഭിക്കും. ഇതിനായി 9995424999, 9645655890 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

പൊള്ളലേറ്റ എല്ലാവരും എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഇത്തരത്തിലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കട്ടെ. 

 

കൊല്ലം, പരവൂരിലെ വെടിക്കെട്ടപകടം ഹൃദയം തകർക്കുന്നതാണ്. ജീവൻനഷ്ടമായവർക്ക് ആദരാഞ്ജലികൾ, അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ ഞ...

Posted by Mammootty on Sunday, April 10, 2016