- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അണ്ണൻ തമ്പിക്കു ശേഷം വീണ്ടും മമ്മൂട്ടിയും അൻവർ റഷീദും; മെഗാ സ്റ്റാർ എത്തുന്നത് മൂന്ന് വേഷത്തിൽ; ആകാംക്ഷയോടെ പ്രേക്ഷകർ
അണ്ണൻ തമ്പിക്കു ശേഷം മമ്മൂട്ടിയും അൻവർ റഷീദും വീണ്ടും ഒന്നിക്കുന്നു. മൂന്നു വേഷത്തിൽ മെഗസ്സ്റ്റർ പ്രത്യക്ഷപ്പെടുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തദിരിക്കുന്നത്. പലേരി മാണിക്യത്തിനു ശേഷം മമ്മൂട്ടി മൂന്ന് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. അൻവറും മമ്മൂട്ടിയും ഒന്നിച്ചപ്പോഴുള്ള മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ ചിത്രമെന്ന് അറിയുന്നു. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. അണ്ണൻ തമ്പിക്ക് തിരക്കഥ എഴുതിയതും ബെന്നി പി നായരമ്പലാണ്. മമ്മൂട്ടി നായകനായ രാജമാണിക്യം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അൻവർ റഷീദ് മലയാള സിനിമാ ലോകത്തേക്ക് എത്തിയത്. സൂപ്പർ ഹിറ്റായി മാറിയ രാജമാണിക്യത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചത് അണ്ണൻ തമ്പിക്കുവേണ്ടിയായിരുന്നു. ചിത്രത്തിൽ ഡബിൾ റോളിലായിരുന്നു മമ്മൂട്ടി. സംവിധായകനെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും പ്രശസ്തനായ അൻവറിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സംവിധായകനെന്ന നിലയ
അണ്ണൻ തമ്പിക്കു ശേഷം മമ്മൂട്ടിയും അൻവർ റഷീദും വീണ്ടും ഒന്നിക്കുന്നു. മൂന്നു വേഷത്തിൽ മെഗസ്സ്റ്റർ പ്രത്യക്ഷപ്പെടുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തദിരിക്കുന്നത്. പലേരി മാണിക്യത്തിനു ശേഷം മമ്മൂട്ടി മൂന്ന് വേഷത്തിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
അൻവറും മമ്മൂട്ടിയും ഒന്നിച്ചപ്പോഴുള്ള മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ ചിത്രമെന്ന് അറിയുന്നു. ബെന്നി പി നായരമ്പലമാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. അണ്ണൻ തമ്പിക്ക് തിരക്കഥ എഴുതിയതും ബെന്നി പി നായരമ്പലാണ്.
മമ്മൂട്ടി നായകനായ രാജമാണിക്യം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അൻവർ റഷീദ് മലയാള സിനിമാ ലോകത്തേക്ക് എത്തിയത്. സൂപ്പർ ഹിറ്റായി മാറിയ രാജമാണിക്യത്തിനു ശേഷം ഇരുവരും വീണ്ടും ഒന്നിച്ചത് അണ്ണൻ തമ്പിക്കുവേണ്ടിയായിരുന്നു. ചിത്രത്തിൽ ഡബിൾ റോളിലായിരുന്നു മമ്മൂട്ടി.
സംവിധായകനെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും പ്രശസ്തനായ അൻവറിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. സംവിധായകനെന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും പ്രശസ്തനായ അൻവറിന്റെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. കുറച്ചു നാളായി സംവിധാന രംഗത്തു നിന്നു വിട്ടു നിന്ന അൻവർ ഫഹദിനെ നായകനാക്കി മണിയറയിലെ ജിൻ എന്ന ചിത്രവുമായി തിരിച്ചുവരാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ തത്ക്കാലം ഫഹദ് ചിത്രം മാറ്റി വച്ച് മെഗാ സ്റ്റാർ ചിത്രവുമായാണ് അൻവർ തിരിച്ചെത്തുന്നത്. തോപ്പിൽ ജോപ്പനാണ് റിലീസിംഗിന് ഒരുങ്ങുന്ന മമ്മൂട്ടിച്ചിത്രം.