- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂത്തന്മാരുടെ സ്വപ്നവാഹനമായ ബിഎംഡബ്ലു അഡ്വഞ്ചർ ബൈക്കിൽ ചുള്ളനായി മമ്മൂട്ടി; 18 ലക്ഷം രൂപയുടെ ബൈക്കുമായി നടൻ കറങ്ങുന്നത് കുട്ടനാടൻ ബ്ലോഗിന്റെ ലൊക്കേഷനിൽ; വൈറലാകുന്ന വിഡിയോ കാണാം
ദുൽക്കറിന്റെ ബൈക്ക് പ്രണയം അങ്ങാടി പാട്ടാണ്. ട്രയംഫും, ബിഎംഡബ്ല്യുവും തുടങ്ങി നിരവധി ബൈക്കുകളുണ്ട് ദുൽക്കറിന്റെ ഗ്യാരേജിൽ. ഇപ്പോഴിതാ യൂത്തന്മാരുടെ സ്വപന് വാഹനമായ ബിഎംഡബ്ലു ബൈക്കിൽ കറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. ബിഎംഡബ്ല്യു ആർ 1200 ജിഎസ് എന്ന ക്രൂസർ ബൈക്കാണ് മമ്മൂട്ടി ഓടിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച അഡ്വഞ്ചർ ബൈക്കുകളിലൊന്നാണ് ബിഎംഡബ്ല്യു ആർ 1200 ജിഎസ്. ഏകദേശം 18.90 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ് ഷോറൂം വില. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന ചിത്രമായ കുട്ടനാടൻ ബ്ലോഗിവ് വേണ്ടിയാണ് മമ്മൂട്ടി ബിഎംഡബ്ല്യു ബൈക്കിൽ കറങ്ങിയത്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിന്റെ ബ്ലോഗ് എഴുത്തുകാരന്റെ വിവരണത്തിലാണ് കഥ അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രമാണ് ബ്ലോഗ് എഴുത്തുകാരൻ.റായി ലക്ഷ്മി, അനു സിത്താര, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന
ദുൽക്കറിന്റെ ബൈക്ക് പ്രണയം അങ്ങാടി പാട്ടാണ്. ട്രയംഫും, ബിഎംഡബ്ല്യുവും തുടങ്ങി നിരവധി ബൈക്കുകളുണ്ട് ദുൽക്കറിന്റെ ഗ്യാരേജിൽ. ഇപ്പോഴിതാ യൂത്തന്മാരുടെ സ്വപന് വാഹനമായ ബിഎംഡബ്ലു ബൈക്കിൽ കറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ വഴി പ്രചരിക്കുന്നത്. ബിഎംഡബ്ല്യു ആർ 1200 ജിഎസ് എന്ന ക്രൂസർ ബൈക്കാണ് മമ്മൂട്ടി ഓടിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച അഡ്വഞ്ചർ ബൈക്കുകളിലൊന്നാണ് ബിഎംഡബ്ല്യു ആർ 1200 ജിഎസ്. ഏകദേശം 18.90 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്‌സ് ഷോറൂം വില. തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധായകനാകുന്ന ചിത്രമായ കുട്ടനാടൻ ബ്ലോഗിവ് വേണ്ടിയാണ് മമ്മൂട്ടി ബിഎംഡബ്ല്യു ബൈക്കിൽ കറങ്ങിയത്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം ശ്രീകൃഷ്ണപുരം എന്ന സാങ്കല്പിക ഗ്രാമത്തിന്റെ ബ്ലോഗ് എഴുത്തുകാരന്റെ വിവരണത്തിലാണ് കഥ അവതരിപ്പിക്കുന്നത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന ഹരി എന്ന കഥാപാത്രമാണ് ബ്ലോഗ് എഴുത്തുകാരൻ.റായി ലക്ഷ്മി, അനു സിത്താര, സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ശ്രീനാഥാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറിൽ പി മുരളീധരനും ശാന്താ മുരളീധരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.
ക്രൂയിസർ ബൈക്ക് പ്രേമികളുടെ ഇഷ്ട മോഡലായ ആർ 1200 ജി എസിൽ 1170 സിസി രണ്ടു സിലിണ്ടർ എൻജിനാണ് ഉപയോഗിക്കുന്നത്. 7750 ആർപിഎമ്മിൽ 125 ബിഎച്ച്പി കരുത്താണുള്ളത്. 6500 ആർപിഎമ്മിൽ 125 എൻഎം ടോർക്കുമുണ്ട്.