മോഹൻലാലിന് പുറമേ അതിഥി വേഷം ചെയ്യാൻ മമ്മൂട്ടി എത്തുന്നതായി റിപ്പോർട്ട്. ഫുട്ബോൾ ഇതിഹാസം വി.പി സത്യന്റെ കഥപറയുന്ന ക്യാപ്റ്റനിലാണ് മമ്മൂട്ടി അതിഥി താരമാവുന്നത്. മമ്മൂട്ടിയായി തന്നെയാണ് ചിത്രത്തിൽ സൂപ്പർ താരം എത്തുന്നത്

മാധ്യമപ്രവർത്തകനും സിദ്ദിഖിന്റെ അസോസിയേറ്റുമായ പ്രജേഷ് സെൻ തന്റെ ആദ്യ ചിത്രത്തിലൂടെ പുതിയതലമുറയ്ക്ക് മഹാനായ വി.പി. സത്യനെന്ന കളിക്കാരനെ പരിചയപ്പെടുത്തുകയാണ്. ചിത്രത്തിൽ തലൈവാസൽ വിജയ്, രഞ്ജി പണിക്കർ, സിദ്ദിഖ്, നിർമൽ പാലാഴി, ലക്ഷ്മി ശർമ്മ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. വി.പി. സത്യന്റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിക്കുന്നത്.