- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ സ്റ്റാറിന്റെ കാലായിൽ മമ്മൂട്ടിയില്ല; ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി മമ്മൂട്ടിയെ സമീപിച്ചിരുന്നു; ഭാവിയിൽ മലയാളത്തിന്റെ മെഗാ സ്റ്റാറിനെ വെച്ച് സിനിമ ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് പാ രഞ്ജിത്ത്
ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിനെ നായകനാക്കി കബാലിക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് കാലാ. കറുപ്പിന്റേയും ദളിതന്റേയും രാഷ്ട്രീയം പറയുന്ന ചിത്രത്തിന്റെ ട്രെയിലർ യു ട്യൂബിൽ 17 മില്ല്യൺ വ്യൂസുമായി കുതിക്കുകയാണ്. അതേ സമയം ചിത്രത്തിൽ മമ്മൂട്ടിയുണ്ട് എന്ന നിലയിൽ പല വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ ചിത്രത്തിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ ഇല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ പാ രഞ്ജിത്ത്. ടൈറ്റിൽ വേഷത്തിൽ എത്തുന്ന കാലയിൽ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യാൻ മമ്മൂട്ടിയെ സമീപിച്ചിരുന്നു.എന്നാൽ ചർച്ചകൾ മുന്നോട്ടു പോയില്ല.മമ്മൂട്ടിക്കൊപ്പം ജോലി ചെയ്യുക എന്നത് സന്തോഷകരമാണെന്നും ഭാവിയിൽ അത് സംഭവിക്കട്ടെയെന്നും പാ രഞ്ജിത് പറയുന്നു ചിത്രത്തിൽ നാനാ പടേക്കർ അവതരിപ്പിച്ച് വേഷമായിരുന്നു മമ്മൂട്ടിക്ക് എന്നായിരുന്നു സൂചന. അതേ സമയം കാലയിൽ അംബേദ്ക്കർ സിനിമയിൽ നിന്നുള്ള രംഗങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളതായും പല വാർത്തകളും ഉയരുന്നുണ്ട്.
ചെന്നൈ: സൂപ്പർ സ്റ്റാർ രജനീകാന്തിനെ നായകനാക്കി കബാലിക്ക് ശേഷം പാ രഞ്ജിത്ത് ഒരുക്കുന്ന ചിത്രമാണ് കാലാ. കറുപ്പിന്റേയും ദളിതന്റേയും രാഷ്ട്രീയം പറയുന്ന ചിത്രത്തിന്റെ ട്രെയിലർ യു ട്യൂബിൽ 17 മില്ല്യൺ വ്യൂസുമായി കുതിക്കുകയാണ്.
അതേ സമയം ചിത്രത്തിൽ മമ്മൂട്ടിയുണ്ട് എന്ന നിലയിൽ പല വാർത്തകളും പുറത്ത് വന്നിരുന്നു. എന്നാൽ ചിത്രത്തിൽ മലയാളത്തിന്റെ മെഗാ സ്റ്റാർ ഇല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനായ പാ രഞ്ജിത്ത്.
ടൈറ്റിൽ വേഷത്തിൽ എത്തുന്ന കാലയിൽ പ്രധാനപ്പെട്ടൊരു വേഷം കൈകാര്യം ചെയ്യാൻ മമ്മൂട്ടിയെ സമീപിച്ചിരുന്നു.എന്നാൽ ചർച്ചകൾ മുന്നോട്ടു പോയില്ല.മമ്മൂട്ടിക്കൊപ്പം ജോലി ചെയ്യുക എന്നത് സന്തോഷകരമാണെന്നും ഭാവിയിൽ അത് സംഭവിക്കട്ടെയെന്നും പാ രഞ്ജിത് പറയുന്നു
ചിത്രത്തിൽ നാനാ പടേക്കർ അവതരിപ്പിച്ച് വേഷമായിരുന്നു മമ്മൂട്ടിക്ക് എന്നായിരുന്നു സൂചന. അതേ സമയം കാലയിൽ അംബേദ്ക്കർ സിനിമയിൽ നിന്നുള്ള രംഗങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളതായും പല വാർത്തകളും ഉയരുന്നുണ്ട്.



