പ്രശസ്ത നോവലിസ്റ്റ് വാസന്തിയുടെ ഇല്ലിക്കാടുകൾ പൂത്താൽ' എന്ന കഥയെ ആസ്പദമാക്കി പത്മരാജൻ സംവിധാനം ചെയ്ത ചിത്രമാണ് കൂടെവിടെ. പ്രേം പ്രകാശാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിലെ മമ്മൂട്ടി ചെയ്ത വേഷമായ ക്യാപ്റ്റൻ തോമസ് അക്കാലത്ത് മമ്മൂട്ടിക്ക് ഏറെ പേര് നേടി കൊടുത്ത വേഷമായിരുന്നു. എന്നാൽ പത്മാരജന്റെ എതിർപ്പോടെയായിരുന്നു മമ്മൂട്ടിക്ക് ആ വേഷം നല്കിയതെന്നാണ് ഇപ്പോൾ പുറത്ത് വരുന്നത്.

നടൻ രാമചന്ദ്രനായി പത്മാരാജൻ കണ്ടെത്തിയ വേഷമായിരുന്നു ക്യാപ്റ്റൻ തോമസിന്റെത്. നവംബറിന്റെ നഷ്ട്ം' എന്ന ചിത്രത്തിന്റെ സെറ്റിൽ സെറ്റിൽവച്ചു തന്നെ സംവിധായകൻ പത്മരാജൻ നടൻ രാമചന്ദ്രനോട് സൂചിപ്പിച്ചിരുന്നു ' കൂടെവിടെ ' എന്ന തന്റെ പുതിയ ചിത്രത്തിലെ പട്ടാളക്കാരനായ 'ക്യാപ്റ്റൻ തോമസിനെ കുറിച്ച്. പത്മരാജന്റെ അടുത്ത സുഹൃത്തായ രാമചന്ദ്രന്റെ ആകാരവും പൊക്കവുമെല്ലാം ഒരു പട്ടാള ഓഫീസറെ സങ്കൽപ്പിക്കാൻ പോന്നതുമായിരുന്നു.

എന്നാൽ നിർമ്മാതാവ് പ്രേം പ്രകാശിന്റെ മനസ്സിൽ മറ്റൊരാളായിരുന്നു. ഇല്ലിക്കാടുകൾ പൂത്താൽ എന്ന നോവൽ വായിച്ചപ്പോൾ തന്നെ പ്രേം പ്രകാശിന്റെ മനസ്സിൽ ക്യാപ്റ്റൻ തോമസായി മമ്മൂട്ടിയായിരുന്നു ഉണ്ടായിരുന്നത്. മദ്രാസിൽ പോയി മമ്മൂട്ടിയെ കാണുകയും ഡേറ്റ് വാങ്ങുകയും ചെയ്തു

സംഭവം അറിഞ്ഞു സംവിധായകൻ പത്മരാജൻ രാമചന്ദ്രനു വേണ്ടി മാറ്റിവച്ച വേഷമാണ് ഇതെന്നു പറഞ്ഞ് പ്രേംപ്രേകാശിനോടു തർക്കിച്ചു. എന്നാൽ മമ്മൂട്ടിക്കാണ് ഈ വേഷം ചേരുക എന്ന നിർമ്മാതാവു ശക്തമായി വാദിച്ചു. ഒടുവിൽ മനസില്ലാമനസോടെ പത്മരാജൻ നിർമ്മാതാവിന്റെ അഭിപ്രായത്തിനൊപ്പം നിൽക്കുകയായിരുന്നു.