- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടി കോഴിയല്ല; സേതുവിന്റെ ആദ്യ ചിത്രത്തിന്റെ പേര് മാറ്റി; കോഴിത്തങ്കച്ചൻ ഇനി കുട്ടനാടൻ ബ്ലോഗായി മാറും; മമ്മൂട്ടിച്ചിത്രങ്ങളുടെ പേരിലെ വ്യത്യസ്ഥത് അവസാനിക്കുന്നില്ല; മമ്മൂട്ടിയുടെ 'ഉണ്ട'യും മാസ്റ്റർ പീസും ഉടൻ വരും
കൊച്ചി: ഈയിടെയായുള്ള മമ്മൂട്ടിച്ചിത്രങ്ങളുടെ പേരുകൾ പ്രേക്ഷകനിൽ ചിരിപടർത്തുന്നതാണ്. തിരക്കഥാകൃത്തുക്കളായ സച്ചി -സേതുവിലെ സേതു ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് കുട്ടനാടൻ ബ്ലോഗായി മാറിയ കോഴിത്തങ്കച്ചൻ. ഇത്രനാളും കോഴിത്തങ്കച്ചൻ എന്ന പേരായിരുന്നു ചിത്രത്തിന് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പേര് കുട്ടനാടൻ ബ്ലോഗ് എന്നാക്കി മാറ്റിയതായാണ് വിവരം മമ്മൂട്ടി ടൈറ്റിൽ വേഷത്തിൽ എത്തുന്ന ചിത്രം കോമഡി എന്റർടെയ്‌നറായാണ് ഒരുക്കുന്നത്. മധ്യ വയസിൽ എത്തിയ ഒരു കുട്ടനാട്ടുകാരനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ദീപ്തി സതി, മിയ, അനു സിതാര എന്നിവരെയാണ് നായികമാരായി പരിഗണിക്കുന്നത്. ദീപ്തി സതി മമ്മൂട്ടിയോടൊപ്പം ശ്യാംധർ ചിത്രത്തിലും മിയ ദ ഗ്രേറ്റ് ഫാദറിലും അഭിനയിച്ചിരുന്നു. ഉണ്ണി മുകുന്ദൻ അസോസിയേറ്റ് ഡയറക്റ്ററായി കാമറയ്ക്ക് പുറകിലുണ്ടാകും എന്ന സവിശേഷതയുമുണ്ട്. ഇനി വരാനുള്ളത് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസാണ്. പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒര
കൊച്ചി: ഈയിടെയായുള്ള മമ്മൂട്ടിച്ചിത്രങ്ങളുടെ പേരുകൾ പ്രേക്ഷകനിൽ ചിരിപടർത്തുന്നതാണ്. തിരക്കഥാകൃത്തുക്കളായ സച്ചി -സേതുവിലെ സേതു ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് കുട്ടനാടൻ ബ്ലോഗായി മാറിയ കോഴിത്തങ്കച്ചൻ. ഇത്രനാളും കോഴിത്തങ്കച്ചൻ എന്ന പേരായിരുന്നു ചിത്രത്തിന് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ പേര് കുട്ടനാടൻ ബ്ലോഗ് എന്നാക്കി മാറ്റിയതായാണ് വിവരം
മമ്മൂട്ടി ടൈറ്റിൽ വേഷത്തിൽ എത്തുന്ന ചിത്രം കോമഡി എന്റർടെയ്‌നറായാണ് ഒരുക്കുന്നത്. മധ്യ വയസിൽ എത്തിയ ഒരു കുട്ടനാട്ടുകാരനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. ദീപ്തി സതി, മിയ, അനു സിതാര എന്നിവരെയാണ് നായികമാരായി പരിഗണിക്കുന്നത്. ദീപ്തി സതി മമ്മൂട്ടിയോടൊപ്പം ശ്യാംധർ ചിത്രത്തിലും മിയ ദ ഗ്രേറ്റ് ഫാദറിലും അഭിനയിച്ചിരുന്നു.
ഉണ്ണി മുകുന്ദൻ അസോസിയേറ്റ് ഡയറക്റ്ററായി കാമറയ്ക്ക് പുറകിലുണ്ടാകും എന്ന സവിശേഷതയുമുണ്ട്.
ഇനി വരാനുള്ളത് അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസാണ്. പുലിമുരുകൻ എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച് മുഹമ്മദ് വടകരയാണ് പതിനഞ്ച് കോടിയുടെ മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്നത്.
നൂറു ദിവസത്തിന് മുകളിൽ ചിത്രീകരണ ദിവസങ്ങളും തെന്നിന്ത്യയിലെ അഞ്ച് ആക്ഷൻ കൊറിയോഗ്രാഫർമാർ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സ്റ്റണ്ട് സിൽവ, കനൽക്കണ്ണൻ, സിരുത്തൈ ഗണേശ്, ജോളി മാസ്റ്റർ, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകർ.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദൻ, ദിവ്യദർശൻ, മക്‌ബൂൽ സൽമാൻ, കൈലാഷ്, വരലക്ഷമി ശരത്കുമാർ,പൂനംബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന്റെ പേര് 'ഉണ്ട'യെന്നാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപനങ്ങൾ ഒന്നും വന്നിട്ടില്ല.
ശ്യാംദത് ഒരുക്കുന്ന സ്ട്രീറ്റ് ലൈറ്റ്സ് അങ്കിൾ തമിഴ് ചിത്രമായ പേരൻപ് എന്നീ ചിത്രങ്ങളാണ് എന്നീ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ഉടൻ വരാനിരിക്കുന്ന റിലീസുകൾ. പരോൾ, അബ്രഹാമിന്റെ സന്തതികൾ, മാമാങ്കം എന്നിവയാണ് കരാറൊപ്പുവച്ച മറ്റ് ചിത്രങ്ങൾ



