- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെ ഇടയ്ക്കിടയുള്ള ലണ്ടൻ സന്ദർശനം ചികിത്സയ്ക്കോ? ഉട്ടോപ്യയിലെ രാജാവ് പൂർത്തിയാക്കി താരം വീണ്ടും വിമാനം കയറുന്നു; അവധിക്കാലം ആഘോഷിക്കാനെന്ന് ഔദ്യോഗിക വിശദികരണം
സിനിമകൾക്ക് ഇടവേള നല്കി താരങ്ങൾ കുടുംബവുമൊന്നിച്ച് വിദേശയാത്രകൾ നടത്തുന്നത് പതിവാണ്. അടുത്തിടെയാണ് മോഹൻലാൽ ജപ്പാനിലും, ജയറാം ഓസ്‌ട്രേലിയ യൂറോപ്പ് എന്നിവിടങ്ങളിലുമൊക്കെ കറങ്ങി തിരികെയെത്തിയത്. ഇവയൊക്കെ സോഷ്യൽമീഡിയയിൽ വാർത്തായാകാറുമുണ്ട്. മോഹൻലാൽ ജപ്പാനിലേക്ക് വിമാനം കയറിയപ്പോൾ മമ്മൂട്ടിയും ലണ്ടിനിലേക്ക് പോകുന്നുവെന്ന് വ
സിനിമകൾക്ക് ഇടവേള നല്കി താരങ്ങൾ കുടുംബവുമൊന്നിച്ച് വിദേശയാത്രകൾ നടത്തുന്നത് പതിവാണ്. അടുത്തിടെയാണ് മോഹൻലാൽ ജപ്പാനിലും, ജയറാം ഓസ്‌ട്രേലിയ യൂറോപ്പ് എന്നിവിടങ്ങളിലുമൊക്കെ കറങ്ങി തിരികെയെത്തിയത്. ഇവയൊക്കെ സോഷ്യൽമീഡിയയിൽ വാർത്തായാകാറുമുണ്ട്. മോഹൻലാൽ ജപ്പാനിലേക്ക് വിമാനം കയറിയപ്പോൾ മമ്മൂട്ടിയും ലണ്ടിനിലേക്ക് പോകുന്നുവെന്ന് വാർത്ത വന്നിരുന്നു.
മമ്മൂക്കയുടെ മിക്കപ്പോഴും അവധിക്കാലം ലണ്ടിനിലേക്കാക്കാറാണ് പതിവ്. കുടുംബവുമൊന്നിച്ച് മമ്മൂക്ക ലണ്ടിനിൽ ചിലവഴിക്കുന്ന ഫോട്ടോകളും വാർത്തകളും നമ്മൾ പലതവണ കണ്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്നത് മമ്മൂക്ക അടിക്കടി ലണ്ടനിലേക്ക് വിമാനം കയറുന്നത് ചികിത്സയ്ക്കായിട്ടാണെന്നാണ്.പ്രായം ബാധിച്ച തന്റെ ശരീര ഭാഗങ്ങൾ മറയ്ക്കാൻ താരം വലിയ പ്രയ്തനം നടത്തുന്ന കാര്യം മുമ്പേ പുറത്തായതാണ്. കഴുത്തിലെ പേശികൾ വലിയുന്നത് മൂലം ഉള്ള ചുളിവുകളും കൺ പോളകളും മറയ്ക്കാൻ താരം വിദേശത്ത് ചികിത്സ നടത്താറുണ്ടെന്നായിരുന്ന വാർത്തകൾ.
ഇത് വീണ്ടും ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോർട്ട്. ഈ പ്രശ്‌നങ്ങൾ പരിഹാരം കാണാനാണത്രേ അദ്ദേഹം ലണ്ടനിലേക്ക് പറക്കുന്നത്. യു.കെയിലുള്ള ഒരു മലയാളി ഡോക്ടറാണ് താരത്തിന്റെ ഡയറ്റീഷ്യൻ. കഴുത്തിലെ പേശികൾ വലിയുന്നത് മുറുക്കുകയാണ് ചെയ്യുന്നത്. വിഷ്വൽ ഇഫക്‌സ് വഴിയാണ് മമ്മൂട്ടിയുടെ പല സിനിമകളും കഴുത്തിലെ പ്രശ്‌നം പരിഹരിക്കുന്നതെന്നും റിപ്പോർട്ട് വന്നികുന്നു. ഇതിനു ഒരു ചിത്രത്തിന് 10 ലക്ഷം ചെലവു വരുമെന്നും വാർത്തയുണ്ടായിരുന്നു.
എന്തായാലും കമലിന്റെ ഉട്ടോപ്യയിലെ രാജാവ് പൂർത്തിയായ ശേഷം അടുത്തയാഴ്ച താരം വീണ്ടും ലണ്ടനിലേക്ക് പോകും. അവധിക്കാലം ആഘോഷിക്കാനും ചില ബിസിനസ് കാര്യങ്ങൾക്കുമായാണ് താരം പോകുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നെയ്യാറ്റിൻകര ഗസ്റ്റ്ഹൗസിലെ സീനുകൾ പൂർത്തിയാക്കിയ ശേഷം സംഘം കൊല്ലത്താണ് ഇപ്പോഴുള്ളത്. അവിടുത്തെ രംഗങ്ങൾ പൂർത്തിയാക്കിയ ശേഷം കൊച്ചിവഴിയാണ് മമ്മൂട്ടി ലണ്ടനിലേക്ക് തിരിക്കുന്നത്.നേരത്തെ വർഷത്തിലൊരിക്കലാണ് താരം ലണ്ടനിൽ പോയിരുന്നത്. ഇപ്പോഴത് മൂന്നുമാസത്തിലോന്നായി എന്നാണു സംസാരം.