കൊച്ചി: നൂറു കോടി രൂപയുടെ ക്ലബിൽ ആദ്യമായി ഇടംപിടിച്ച മലയാള ചിത്രം പുലിമുരുകന്റെ രചയിതാവ് ഉദയകൃഷ്ണ അടുത്തതായി തൂലിക ചലിപ്പിക്കുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ചിത്രത്തിനായി. കാണികളെ ആകാംഷയുടെ മുൾമുനയിൽ നിർത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ചിത്രത്തിന്റെ ബജറ്റ് 10 കോടി രൂപയാണ്.

മമ്മൂട്ടി പ്രഫസറായി എത്തുന്ന ഈ ചിത്രം കാമ്പസിൽ ഉണ്ടാകുന്ന ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന സംഭവങ്ങളുമാണ് അവതരിപ്പിക്കുന്നത്. ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് മമ്മൂക്കാ ഫാൻസ് കാത്തിരിക്കുന്നത്.

മുകേഷ്, ഉണ്ണി മുകുന്ദൻ, സലിംകുമാർ, ഷാജോൺ, കൈലാഷ്, മഖ്ബൂൽ സൽമാൻ, ജോൺ, അർജുൻ നന്ദകുമാർ തുടങ്ങി നാൽപതോളം നടീനടൻന്മാരാണ് അഭിനയിക്കുന്നത്. നായികയും ചിത്രത്തിന്റെ പേരും ഇതുവരെ നിശ്ചയിച്ചിട്ടില്ല. മമ്മൂട്ടി-ഉദയകൃഷ്ണ ടീം ഒന്നിക്കുമ്പോൾ വീണ്ടും ഒരു തരംഗവിസ്മയമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.