കൊച്ചി: മലയാള സിനിമാ ലോകത്ത് സ്വന്തം പ്രായത്തെ സൗന്ദര്യം കൊണ്ട് അതിജീവിച്ച വ്യക്തിയുണ്ടെങ്കിൽ അത് മെഗാ സ്റ്റാർ മമ്മൂട്ടി മാത്രമാണ്. അത്രയ്ക്ക് ഗ്ലാമറാണ മമ്മൂക്കയെന്ന വ്യക്തി. പ്രായം 65ൽ എത്തിയെങ്കിലും 35 കാരന്റെ ചുറുചുറുക്കും ഭംഗിയുമാണ് മമ്മൂട്ടിക്ക്. പ്രായം ഇത്ര തന്നെ ആയിട്ടും തന്റെ അഭിനയ ശേഷി നഷ്ടപ്പെടില്ല എന്ന് തെളിയിക്കുകയാണ് മലയാളികളുടെ ഈ അഭിമാനം. ഓരോ കഥാപാത്രത്തിനോട് ശരീരം കൊണ്ടും ലുക്ക് കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും പ്രേക്ഷകരെ അതിശയിപ്പിക്കും ഈ താരം.

പുതിയ സിനിമയിലും ചുള്ളൻ ഗെറ്റപ്പിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അജയ് വാസുദേവ് സംവിധാനം ചെയുന്ന പുതിയ ചിത്രത്തിൽ എഡ്വേഡ് ലിവിങ്സ്റ്റൺ എന്ന കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് നമ്മുടെ മമ്മൂക്ക എത്തുന്നത് . ചിത്രത്തിന്റെ ഷൂട്ടിങ് സ്റ്റിൽസ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ആ ചിത്രങ്ങളിൽ കോളേജ് വിദ്യാർത്ഥികളോടൊപ്പം നിൽക്കുന്ന മമ്മൂക്കയെയാണ് കാണാൻ കഴിയുന്നത്. ആ ചിത്രങ്ങളിൽ ആരാണ് പ്രൊഫെസ്സർ ആരാണ് സ്റ്റുഡന്റ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണ് പ്രേക്ഷകർക്ക്.

പ്രായത്തിനു കീഴ്പെടാത്ത സൗന്ദര്യമുള്ള നമ്മുടെ മമ്മൂക്കയെ ട്രോളർമാർ വിശേഷിപ്പിക്കുന്നത് ' ' ഇന്ത്യയിലെ ഏറ്റവും ലുക്കുള്ള മുത്തശ്ശൻ ' എന്നാണ്. ഇതിനുമുമ്പ് തീയേറ്ററുകളിൽ പ്രദർശനത്തിയ മമ്മൂട്ടി ചിത്രങ്ങളായ ഗ്രേറ്റ് ഫാദറിലും, പുത്തൻ പണത്തിലും വ്യത്യസ്ത ഗെറ്റപ്പിലാണ് എത്തിയത്. അതിൽ ഗ്രേറ്റ് ഫാദറിലെ സ്‌റ്റൈലിഷ് ലുക്ക് ഒരുപാട് പ്രേക്ഷക പ്രശംസ നേടുകയുമുണ്ടായി.