കൊച്ചി: മമ്മൂട്ടിച്ചിത്രം സ്ട്രീറ്റ് ലൈറ്റ്‌സിന്റെ റിലീസിങ്ങ് ഡേറ്റ് പ്രഖ്യാപിച്ചതോടെ ഒരു താരയുദ്ധത്തിന് വഴി തെളിയുകയാണ്, ജനുവരി 26 മലയാള സിനിമാ പ്രേക്ഷകന്വലിയൊരു ദിനമായി മാറാൻ പോവുകയാണ്.

മെഗാ സ്റ്റാറിന്റെ ചിത്രത്തോട് പോരാടാൻ എത്തുന്നത് പ്രണവ് മോഹൻലാലിന്റെ ആദിയാണ്. രണ്ട് തലമുറകൾ തമ്മിലുള്ള യുദ്ധത്തിൽ ആര് വിജയിക്കുമെന്നാണ് മലയാള സിനിമാ ലോകം കാത്തിരിക്കുന്നത്.

പ്രണവ് നായകനാവുന്ന ആദ്യ ചിത്രമാണ് ആദിയെങ്കിലും ഒരു സൂപ്പർസ്റ്റാർ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പാണ് ചിത്രത്തിന് ഉള്ളത്, ജിത്തു ജോസഫ് സംവിധാനം ചെയുന്ന ആദി ഒരു സസ്‌പെൻസ് ത്രില്ലെർ സിനിമയാണ് ആദി . ഒരു മ്യൂസിഷ്യനായിട്ടാണ് പ്രണവ് സിനിമയിൽ. താരം ഈ സിനിമയിൽ പാട് എഴുതുകയും പാടുകയും ചെയ്തിട്ടുണ്ട് എന്നതും ഒരു പ്രത്യേകതയാണ്. ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്കായി പ്രണവ് പാർക്കർ പരിശീലിക്കുന്നു എന്ന വാർത്തയും ഉണ്ടായിരുന്നു.

ആദിയുടെ ഷൂട്ടിങ്ങിനിടയിൽ പ്രണവിന് പരിക്കേറ്റ വാർത്തയും ഉണ്ടായിരുന്നു, ആക്ഷൻ രംഗ ചിത്രീകരണത്തിനിടെ കണ്ണാടി പൊട്ടിക്കുമ്പോഴായിരുന്നു കൈക്ക് പരിക്കേറ്റത്.

ഷാം ദത്ത് ആണ് സ്ട്രീറ്റ് ലൈറ്റ് സംവിധാനം ചെയുന്നത്. ഇതും സസ്‌പെൻസ് ത്രില്ലെർ സിനിമയാണ്. ഒരു മലയാളത്തിലും തമിഴിലുമായി ഒപ്പം തെലുങ്കിലും റിലീസിന് ഒരുങ്ങുന്ന ചിത്രമാണിത്. മമ്മൂട്ടി ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം ധർമ്മജൻ, ലിജോമോൾ, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. മമ്മൂട്ടി തന്നെയാണ് പ്ലേ ഹൗസിന്റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.