- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാപ്പിളഖലാസിലിയിൽ മമ്മൂട്ടിയുമായി ഒന്നിക്കുന്നുവെന്ന വാർത്ത തള്ള സിലീം മൂഹമ്മദ്; എങ്ങനെയാണ് ഇത്തരം വാർത്തകളുണ്ടാകുന്നതെന്നും അറിയില്ലെന്നും സംവിധായകൻ
കോഴിക്കോട്: പത്തേമാരിക്കു ശേഷം മമ്മൂട്ടിയും സലീം അഹമ്മദും ഒന്നിക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ തന്നെ രംഗത്ത്. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണ്. ഞാനിപ്പോൾ മറ്റൊരു സിനിമയുടെ പണിപ്പുരയിലാണ്, അതിലെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. എങ്ങനെയാണ് ഇത്തരം വാർത്തകളുണ്ടാകുന്നതെന്നും അറിയില്ലെന്നും സലീം പറഞ്ഞു. കുഞ്ഞനന്ദന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. രണ്ടു ചിത്രങ്ങളും നിരൂപക പ്രശംസ നേടുകയും, പത്തേമാരി മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് പുതിയ സിനിമ ചെയ്യുന്നുവെന്ന് ആധികാരികമായി പറയുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇറങ്ങിയത്. കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും സിനിമയെന്നും വാർത്ത വന്നു. ഇതാണ് സംവിധായകൻ നിഷേധിക്കുന്നത്. മാപ്പിള ഖലാസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക എന്നായിരുന്നു റിപ്പോർട്ട്. രഞ്ജിത്തിന്റെ പുത്തൻപണത്തിന്റെ ഷൂട്ടിങിലാണ് മമ്മൂട്ടിയിപ്പോൾ. ഹനീഫ് അദേനി സംവിധാനം ചെയ്യു
കോഴിക്കോട്: പത്തേമാരിക്കു ശേഷം മമ്മൂട്ടിയും സലീം അഹമ്മദും ഒന്നിക്കുന്നുവെന്ന വാർത്തകൾ നിഷേധിച്ച് സംവിധായകൻ തന്നെ രംഗത്ത്. ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റാണ്. ഞാനിപ്പോൾ മറ്റൊരു സിനിമയുടെ പണിപ്പുരയിലാണ്, അതിലെ അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. എങ്ങനെയാണ് ഇത്തരം വാർത്തകളുണ്ടാകുന്നതെന്നും അറിയില്ലെന്നും സലീം പറഞ്ഞു.
കുഞ്ഞനന്ദന്റെ കട, പത്തേമാരി എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചത്. രണ്ടു ചിത്രങ്ങളും നിരൂപക പ്രശംസ നേടുകയും, പത്തേമാരി മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ അവാർഡ് നേടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലാണ് പുതിയ സിനിമ ചെയ്യുന്നുവെന്ന് ആധികാരികമായി പറയുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഇറങ്ങിയത്. കോഴിക്കോട് കേന്ദ്രീകരിച്ചായിരിക്കും സിനിമയെന്നും വാർത്ത വന്നു. ഇതാണ് സംവിധായകൻ നിഷേധിക്കുന്നത്. മാപ്പിള ഖലാസി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുക എന്നായിരുന്നു റിപ്പോർട്ട്.
രഞ്ജിത്തിന്റെ പുത്തൻപണത്തിന്റെ ഷൂട്ടിങിലാണ് മമ്മൂട്ടിയിപ്പോൾ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ദ ഗ്രേറ്റ് ഫാദർ മമ്മൂട്ടിയുടേതായി ഉടൻ തീയറ്ററുകളിലെത്തും.