- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാമാങ്കത്തിൽ മെഗാ താരത്തിന് പരിക്കേറ്റത് വാൾത്തല കൊണ്ടല്ല; സംഘട്ടന ചിത്രീകരണത്തിനിടെ കാൽ വഴുതി വീണ് താരത്തിനുണ്ടായത് കൈയിൽ ചെറിയൊരു ചതവ് മാത്രം; ആശങ്ക പടർത്തി സോഷ്യൽ മീഡിയ ഇന്നലെ ചർച്ചയാക്കിയത് പത്ത് ദിവസം മുമ്പുണ്ടായ അപകടം; ചരിത്ര സിനിമയുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മമ്മൂട്ടി വീട്ടിലെത്തി; ഇനി അഭിനയിക്കുക അബ്രഹാമിന്റെ സന്തതികളിൽ
കൊച്ചി: ബിഗ് ബജറ്റ് സിനിമയായ മമാങ്കത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മമ്മൂട്ടി. യുദ്ധ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് വാൾ തല കൊണ്ട് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ആശങ്കയായി നിലനിലനിൽക്കുമ്പോഴാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മമ്മൂട്ടി എത്തിയത്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിക്ക് പരിക്കേറ്റതായി സോഷ്യൽ മീഡിയയിൽ പ്രചരണമെത്തിയത്. പരിക്ക് അവഗണിച്ചും താരം ഷൂട്ട് ചെയ്തുവെന്ന തരത്തിലായിരുന്നു റിപ്പോർട്ട്. എന്നാൽ വാൾത്തല കൊണ്ട് മമ്മൂട്ടിക്ക് മാമാങ്കത്തിന്റെ സെറ്റിൽ പരിക്കേറ്റിട്ടില്ലെന്ന് മറുനാടന് സ്ഥിരീകരിക്കാനായി. ഈ അടുത്ത ദിവസങ്ങളിലും അല്ല പരിക്കേറ്റത്. പത്ത് ദിവസത്തെ ആദ്യ ഷെഡ്യൂളാണ് മമാങ്കത്തിനുണ്ടായിരുന്നത്. ഇതിന്റെ രണ്ടാ ദിവസമായിരുന്നു മമ്മൂട്ടിക്ക് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലു തെറ്റി വീഴികയായിരുന്നു. ചെറിയ ചതവ് മാത്രമാണ് കൈയിൽ ഉണ്ടായത്. ഇത് സിനിമയുടെ ഷൂട്ടിംഗിനെ ഒരു തരത്തിലും സ്വാധീനിച്ചിട്ടുമില്ല. ഷെഡ്യൂൾ അനുസരിച്ച് തന്നെ കാര്യങ്ങൾ നീങ്ങി. ചെ
കൊച്ചി: ബിഗ് ബജറ്റ് സിനിമയായ മമാങ്കത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മമ്മൂട്ടി. യുദ്ധ രംഗങ്ങളുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിക്ക് വാൾ തല കൊണ്ട് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് ആശങ്കയായി നിലനിലനിൽക്കുമ്പോഴാണ് ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി മമ്മൂട്ടി എത്തിയത്. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിക്ക് പരിക്കേറ്റതായി സോഷ്യൽ മീഡിയയിൽ പ്രചരണമെത്തിയത്. പരിക്ക് അവഗണിച്ചും താരം ഷൂട്ട് ചെയ്തുവെന്ന തരത്തിലായിരുന്നു റിപ്പോർട്ട്. എന്നാൽ വാൾത്തല കൊണ്ട് മമ്മൂട്ടിക്ക് മാമാങ്കത്തിന്റെ സെറ്റിൽ പരിക്കേറ്റിട്ടില്ലെന്ന് മറുനാടന് സ്ഥിരീകരിക്കാനായി. ഈ അടുത്ത ദിവസങ്ങളിലും അല്ല പരിക്കേറ്റത്.
പത്ത് ദിവസത്തെ ആദ്യ ഷെഡ്യൂളാണ് മമാങ്കത്തിനുണ്ടായിരുന്നത്. ഇതിന്റെ രണ്ടാ ദിവസമായിരുന്നു മമ്മൂട്ടിക്ക് പരിക്കേറ്റത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ കാലു തെറ്റി വീഴികയായിരുന്നു. ചെറിയ ചതവ് മാത്രമാണ് കൈയിൽ ഉണ്ടായത്. ഇത് സിനിമയുടെ ഷൂട്ടിംഗിനെ ഒരു തരത്തിലും സ്വാധീനിച്ചിട്ടുമില്ല. ഷെഡ്യൂൾ അനുസരിച്ച് തന്നെ കാര്യങ്ങൾ നീങ്ങി. ചെറിയ നീരുണ്ടായിരുന്നു. അതും പൂർണ്ണമായി മാറി. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി വീട്ടിലെത്തിയ മമ്മൂട്ടി നാളെ പുതിയ സിനിമയിൽ ജോയിൻ ചെയ്യുകയും ചെയ്യും. അബ്രഹാമിന്റെ സന്തതികളിലാണ് മമ്മൂട്ടി ഇനി അഭിനയിക്കുക. മമാങ്കത്തിന്റെ ആദ്യ ഷെഡ്യൂർ മംഗലാപുരത്തായിരുന്നു.
ഇനി മൂന്ന് ഷെഡ്യൂളുകൾ കൂടി മാമാങ്കത്തിനുണ്ട്. അതെല്ലാം കൊച്ചിയിൽ തന്നെയാകും ചിത്രീകരിക്കുകയെന്നാണ് സൂചന. കൂറ്റൻ സെറ്റുകൾ ഇതിനായി ഒരുക്കും. സെറ്റുകൾ തയ്യാറാക്കുന്നതിന് വേണ്ടിയാണ് നാല് ഷെഡ്യൂളുകളായി ഷൂട്ടിങ് ക്രമീകരിക്കുന്നതെന്നാണ് സൂചന. ആദ്യ ഷെഡ്യൂളിൽ മികച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോയത് മാമാങ്കം ടീമിന്റെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റായി സിനിമ മാറുമെന്നാണ് അണിയറപ്രവർത്തകരുടെ വിലയിരുത്തൽ.
മാമാങ്കത്തിൽ സീനിന്റെ പെർഫെക്ഷന് വേണ്ടി സംഘട്ടന രംഗം റീഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മാമാങ്കം ദി മൂവി എന്ന ഫേസ്‌ബുക് പേജിലൂടെയാണ് മമ്മൂട്ടിക്ക് പരിക്ക് പറ്റിയ വിവരം പുറം ലോകം അറിഞ്ഞത്. ഇതിനിടെ വാൾത്തല കൊണ്ടാണ് അപകടം പറ്റിയതെന്നും പ്രചരണം സജീവമായി. ഇതോടെ താരത്തിന്റെ ആരോഗ്യത്തെ കുറിച്ചു പോലും ആശങ്കകൾ സജീവമായി. പതിനാറാം നൂറ്റാണ്ടിൽ നിലനിന്നിരുന്ന മാമാങ്കം എന്ന അനുഷ്ഠാനത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സജീവ് പിള്ളയാണ് . നാല് ഷെഡ്യുളുകളിലായി ചിത്രീകരിക്കുന്ന സിനിമയിൽ നാല് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്.
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നിവിൻപോളി പങ്കുവച്ച ചിത്രത്തിൽ മമ്മൂട്ടിയുടെ പരുക്ക് കണ്ടുപിടിച്ച് ഫാൻസുകാർ ഇത് ചർച്ചയാക്കുകയും ചെയ്തു. മമ്മൂട്ടി ഫാൻസിന്റെ വാട്‌സാപ് ഗ്രൂപ്പുകളിലാണ് പരുക്കിന്റെ ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിനൊപ്പം താരത്തിന് 'ഗെറ്റ് വെൽ സൂൺ' നേരുകയാണ് ആരാധകർ. മുൻപ് വടക്കൻ വീരഗാഥയുടെ സെറ്റിലും മമ്മൂട്ടിക്ക് വാൾപയറ്റിനിടെ പരുക്കേറ്റിരുന്നു. തെന്നിന്ത്യയിലെ പ്രമുഖ സംഘട്ടന സംവിധായകൻ കെച്ചയുടെ ശിക്ഷണത്തിലാണ് മാമാങ്കത്തിലെ ആക്ഷൻ സീനുകൾ ഒരുങ്ങുന്നത്. മാമാങ്കത്തിന് പുറപ്പെടുന്ന ചാവേറായ കർഷകനാണ് മമ്മൂട്ടിയുടെ കഥാപാത്രം.
അമ്പത് കോടി മുതൽമുടക്കിൽ ഒരുക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, ഇംഗ്ലീഷ് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റുന്നുണ്ട്. ബോളിവുഡിലേതുൾപ്പടെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കടക്കം ഇനിയും പുറത്തുവന്നിട്ടില്ല. അബ്രഹാമിന്റെ സന്തതികളാണ് ഇതിനൊപ്പം മമ്മൂട്ടി ചെയ്യുന്ന മറ്റൊരു സിനിമ. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് മെഗാ സ്റ്റാർ വേഷമിടുന്നത്. ഇരുപത് വർഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂർ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഇത്.
മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്.
നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത കസബ എന്ന മമ്മൂട്ടി ചിത്രം നിർമ്മിച്ചതും ജോബി ജോർജ്ജായിരുന്നു.ഈ ചിത്രം വിഷു റിലീസായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.