- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെലുങ്കിൽ വമ്പൻ തിരിച്ച് വരവിനൊരുങ്ങി മമ്മൂട്ടി; വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന യാത്രയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; നായികയായി തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടിയെത്തുന്ന തെലുങ്ക് ചിത്രം യാത്രയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ ഒരു വൻ തിരിച്ചുവരവിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി രാഘവാണ്. മമ്മൂട്ടി, മെഗാ സ്റ്റാർ വൈ എസ് രാജശേഖര റെഡ്ഡിയായെത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. തെലുങ്ക് സൂപ്പർതാരം നാഗാർജുനയെ പിന്തള്ളിയാണ് മമ്മൂട്ടി വൈ എസ് ആർ റെഡ്ഡി ആകുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത് വൈഎസ്ആറിനെ പോലെ വസ്ത്രം ധരിച്ച് ജനങ്ങൾക്ക് നേരെ കൈവീശിയാണ് പോസ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏപ്രിൽ ഒമ്പതിന് ചിത്രീകരണം ആരംഭിക്കും. അധികാരത്തിലിരിക്കെ ഒരു ഹെലികോപ്ടർ അപകടത്തിലായിരുന്നു വൈഎസ്ആർ കൊല്ലപ്പെട്ടത്. 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് യാത്രയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.വിജയ് ചില്ലയും ശശി രെഡ്ഡിയും ചേർന്നാണ് ച്ത്രം നിർമ്മിക്കുന്നത്.
ഹൈദരാബാദ്: ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ എസ് ആർ റെഡ്ഡിയായി മമ്മൂട്ടിയെത്തുന്ന തെലുങ്ക് ചിത്രം യാത്രയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം മമ്മൂട്ടി തെലുങ്കിൽ ഒരു വൻ തിരിച്ചുവരവിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഹി വി രാഘവാണ്.
മമ്മൂട്ടി, മെഗാ സ്റ്റാർ വൈ എസ് രാജശേഖര റെഡ്ഡിയായെത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. തെലുങ്ക് സൂപ്പർതാരം നാഗാർജുനയെ പിന്തള്ളിയാണ് മമ്മൂട്ടി വൈ എസ് ആർ റെഡ്ഡി ആകുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്
വൈഎസ്ആറിനെ പോലെ വസ്ത്രം ധരിച്ച് ജനങ്ങൾക്ക് നേരെ കൈവീശിയാണ് പോസ്റ്ററിൽ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏപ്രിൽ ഒമ്പതിന് ചിത്രീകരണം ആരംഭിക്കും.
അധികാരത്തിലിരിക്കെ ഒരു ഹെലികോപ്ടർ അപകടത്തിലായിരുന്നു വൈഎസ്ആർ കൊല്ലപ്പെട്ടത്. 1999 മുതൽ 2004 വരെയുള്ള കാലഘട്ടത്തിലെ വൈഎസ്ആറിന്റെ ജീവിത കഥയാണ് യാത്രയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.വിജയ് ചില്ലയും ശശി രെഡ്ഡിയും ചേർന്നാണ് ച്ത്രം നിർമ്മിക്കുന്നത്.