- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അൻപതോളം വരുന്ന കുട്ടിക്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് മമ്മൂക്കാ; സൂപ്പർതാരത്തിന്റെ കൈപിടിക്കാൻ ഇടികൂട്ടി കുട്ടികൾ; സോഷ്യൽമീഡിയയിൽ വൈറലായി അബ്രഹാമിന്റെ സന്തതികളുടെ ലൊക്കേഷൻ വീഡിയോ
അൻപതോളം വരുന്ന കുട്ടിക്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് ഷെയ്ക്ക ഹാൻഡ് നല്കുന്ന മമ്മൂക്കയും താരത്തെ കാണാൻ ഇടികൂട്ടുന്ന കുട്ടികളുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. മമ്മൂക്കയ്ക്ക് ജാഡയാണെന്ന് പറയുന്നവർ ഇത് കാണണം എന്ന പേരിലാണ് വീഡിയോ വൈറലാകുന്നത്.അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയിലെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങളാണിത്. അൻപതിലേറെ വരുന്ന കുട്ടികളുടെ അരികിലെത്തി അവരുടെ ഓരോരുത്തരുടെയും കൈ പിടിച്ച് സ്നേഹം പങ്കിടുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. മാറി നിന്ന അദ്ധ്യാപകരുടെ അരികിലെത്തി മമ്മൂട്ടി കുശലം ചോദിക്കുന്നതും വീഡിയോ ദൃശ്യങ്ങളുണ്ട്. ഇരുപത് വർഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂർ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് 'അബ്രഹാമിന്റെ സന്തതികൾ' ചിത്രത്തിൽ ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. കനിഹ, രഞ്ജി പണിക്കർ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്
അൻപതോളം വരുന്ന കുട്ടിക്കൂട്ടങ്ങൾക്കിടയിലൂടെ നടന്ന് ഷെയ്ക്ക ഹാൻഡ് നല്കുന്ന മമ്മൂക്കയും താരത്തെ കാണാൻ ഇടികൂട്ടുന്ന കുട്ടികളുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. മമ്മൂക്കയ്ക്ക് ജാഡയാണെന്ന് പറയുന്നവർ ഇത് കാണണം എന്ന പേരിലാണ് വീഡിയോ വൈറലാകുന്നത്.അബ്രഹാമിന്റെ സന്തതികൾ എന്ന സിനിമയിലെ ലൊക്കേഷനിൽ നിന്നുള്ള വിഡിയോ ദൃശ്യങ്ങളാണിത്.
അൻപതിലേറെ വരുന്ന കുട്ടികളുടെ അരികിലെത്തി അവരുടെ ഓരോരുത്തരുടെയും കൈ പിടിച്ച് സ്നേഹം പങ്കിടുന്ന മമ്മൂട്ടിയെ വിഡിയോയിൽ കാണാം. മാറി നിന്ന അദ്ധ്യാപകരുടെ അരികിലെത്തി മമ്മൂട്ടി കുശലം ചോദിക്കുന്നതും വീഡിയോ ദൃശ്യങ്ങളുണ്ട്.
ഇരുപത് വർഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂർ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് 'അബ്രഹാമിന്റെ സന്തതികൾ' ചിത്രത്തിൽ ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. കനിഹ, രഞ്ജി പണിക്കർ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്.