- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൈയിൽ കൊന്തയും തോക്കുമേന്തി മാസ് ലുക്കിൽ മമ്മൂട്ടി; കസബയ്ക്ക് ശേഷം നടൻ പൊലീസ് വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികളുടെ ഫസ്റ്റ് ലുക്ക് പുറത്ത്; ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളിൽ എത്തും
കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന 'അബ്രഹാമിന്റെ സന്തതികൾ - A Police Story'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് . കാറിനുള്ളിൽ തോക്കുമായി ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഫസ്റ്റ് ലുക്കായി അവതരിപ്പിച്ചിരിക്കുന്നത്. പൊലീസ് സ്റ്റോറി എന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ തന്നെ വ്യക്തമാക്കിയുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടത്. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രമാണ് എന്ന സൂചന പോസ്റ്റർ തരുന്നുണ്ട്.ഇരുപത് വർഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂർ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഇത്.ചിത്രത്തിൽ ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആൻസൺ പോൾ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കർ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റ
കസബയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന 'അബ്രഹാമിന്റെ സന്തതികൾ - A Police Story'യുടെ ഫസ്റ്റ് ലുക്ക് പുറത്ത് . കാറിനുള്ളിൽ തോക്കുമായി ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ഫസ്റ്റ് ലുക്കായി അവതരിപ്പിച്ചിരിക്കുന്നത്.
പൊലീസ് സ്റ്റോറി എന്ന് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ തന്നെ വ്യക്തമാക്കിയുള്ള പോസ്റ്ററാണ് ഇപ്പോൾ പുറത്ത് വിട്ടത്. ആക്ഷന് പ്രാധാന്യം നൽകുന്ന ചിത്രമാണ് എന്ന സൂചന പോസ്റ്റർ തരുന്നുണ്ട്.ഇരുപത് വർഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂർ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് ഇത്.ചിത്രത്തിൽ ഡെറിക് എബ്രഹാമെന്ന പൊലീസ് ഓഫീസറായിട്ടാണ് മമ്മൂട്ടി വേഷമിടുന്നത്. ആൻസൺ പോൾ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കർ, സിദ്ദിഖ്, കലാഭവൻ ഷാജോൺ, യോഗ് ജപ്പി തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായിരുന്ന ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികൾക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്വിൽ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്.
ആൽബി ഛായാഗ്രഹണവും മഹേഷ് നാരായണൻ എഡിറ്റിംഗും ഗോപി സുന്ദർ സംഗീതവും പശ്ചാത്തല സംഗീതവും സന്തോഷ് രാമൻ കലാ സംവിധാനവും വീണ സ്യമന്തക് വസ്ത്രാലങ്കാരവും റോണക്സ് സേവിയർ ചമയവും നിർവ്വഹിക്കുന്നു.ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളിൽ എത്തും