- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെക്ക് സെറ്റും ഫ്‌ള്ക്‌സുകളും പതിപ്പിച്ച് കാളവണ്ടിയും വാദ്യമേളങ്ങളുമായി പ്രചരണത്തിനറങ്ങി മമ്മൂട്ടി ആരാധകർ; നെന്മാറയിൽ നിന്ന് തുടങ്ങിയ പഴമ നിലനിർത്തുന്ന തോപ്പിൽ ജോപ്പന്റെ പ്രമോഷൻ പരിപാടി ഇന്ന് മലപ്പുറം ജില്ലയിൽ; ഫോട്ടോകൾ കാണാം
മെക്ക് സെറ്റും ഫ്‌ള്ക്‌സുകളും പതിപ്പിച്ച കാളവണ്ടിയും മുമ്പിൽ വാദ്യമേളങ്ങളു മൊക്കെയായി മമ്മൂട്ടി ആരാധകർ തോപ്പിൽ ജോപ്പന്റെ വരവേല്ക്കാനുള്ള ഒരുക്കത്തിലാണ്. പഴയ രീതിയിലുള്ള പ്രമോഷനുമായി തോപ്പിൽ ജോപ്പൻ ടീം ഇന്നലെ നെന്മാറയിൽ നിന്ാണ് പ്രചരണ പരിപാടി ആരംഭിച്ചത്. ഇന്ന് റോഡ് ഷോ മലപ്പുറം ജില്ലയിൽ പ്രവേശിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള ആരാധക സംഘടനകളാണ് തോപ്പിൽ ജോപ്പന് വേണ്ടി കാളവണ്ടിയിൽ പ്രചരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ജോണി ആന്റണിയുടെ സംവിധാനത്തിൽ മമ്മൂട്ടി അച്ചായൻ കഥാപാത്രമാകുന്ന ചിത്രം കൂടിയാണ് തോപ്പിൽ ജോപ്പൻ. നിഷാദ് കോയയാണ് രചന. വിദ്യാസാർ സംഗീത സംവിധാനം. ജീവൻ നാസറും നൗഷാദ് ആലത്തൂരും ചേർന്നാണ് തോപ്പിൽ ജോപ്പൻ നിർമ്മിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഏഴ് മണിക്ക് പുറത്തുവന്ന തോപ്പിൽ ജോപ്പൻ രണ്ടാം ടീസർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. അഞ്ച് ലക്ഷത്തിലേറെ ആളുകളാണ് ടീസർ കണ്ടത്. മമ്മൂട്ടിയുടെ അച്ചായൻ കഥാപാത്രങ്ങൾ ഏറെയും പ്രേക്ഷകർ ആരവത്തോടെ വരവേറ്റവയാണ്. രൺജി പണിക്കർ,ഹരിശ്രീ അശോകൻ, അലൻസിയർ ലേ,സുരേഷ് കൃഷ്
മെക്ക് സെറ്റും ഫ്‌ള്ക്‌സുകളും പതിപ്പിച്ച കാളവണ്ടിയും മുമ്പിൽ വാദ്യമേളങ്ങളു മൊക്കെയായി മമ്മൂട്ടി ആരാധകർ തോപ്പിൽ ജോപ്പന്റെ വരവേല്ക്കാനുള്ള ഒരുക്കത്തിലാണ്. പഴയ രീതിയിലുള്ള പ്രമോഷനുമായി തോപ്പിൽ ജോപ്പൻ ടീം ഇന്നലെ നെന്മാറയിൽ നിന്ാണ് പ്രചരണ പരിപാടി ആരംഭിച്ചത്. ഇന്ന് റോഡ് ഷോ മലപ്പുറം ജില്ലയിൽ പ്രവേശിക്കും.
വിവിധ ജില്ലകളിൽ നിന്നുള്ള ആരാധക സംഘടനകളാണ് തോപ്പിൽ ജോപ്പന് വേണ്ടി കാളവണ്ടിയിൽ പ്രചരണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ജോണി ആന്റണിയുടെ സംവിധാനത്തിൽ മമ്മൂട്ടി അച്ചായൻ കഥാപാത്രമാകുന്ന ചിത്രം കൂടിയാണ് തോപ്പിൽ ജോപ്പൻ. നിഷാദ് കോയയാണ് രചന. വിദ്യാസാർ സംഗീത സംവിധാനം. ജീവൻ നാസറും നൗഷാദ് ആലത്തൂരും ചേർന്നാണ് തോപ്പിൽ ജോപ്പൻ നിർമ്മിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച ഏഴ് മണിക്ക് പുറത്തുവന്ന തോപ്പിൽ ജോപ്പൻ രണ്ടാം ടീസർ യൂട്യൂബിൽ ട്രെൻഡിങ് ആയി മാറിയിരുന്നു. അഞ്ച് ലക്ഷത്തിലേറെ ആളുകളാണ് ടീസർ കണ്ടത്. മമ്മൂട്ടിയുടെ അച്ചായൻ കഥാപാത്രങ്ങൾ ഏറെയും പ്രേക്ഷകർ ആരവത്തോടെ വരവേറ്റവയാണ്.
രൺജി പണിക്കർ,ഹരിശ്രീ അശോകൻ, അലൻസിയർ ലേ,സുരേഷ് കൃഷ്ണ, സാജു നവോദയ കവിയൂർ പൊന്നമ്മ എന്നിവരും ചിത്രത്തിലുണ്ട്. ആൻഡ്രിയയും മംമ്തയുമാണ് നായികമാർ. ഒക്ടോബർ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.