- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിസാഹസിക രംഗങ്ങളുടെ ചിത്രീകരണത്തിനിടെ മെഗാതാരത്തിന് പരിക്ക്; അപകടമുണ്ടായത് ക്ലൈമാക്സിലെ സംഘട്ടനങ്ങൾ ചിത്രീകരിക്കുന്നതിനിടെയെന്ന് സൂചന; മമ്മൂട്ടിയുടെ പരിക്ക് ഗുരുതരമല്ല; ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിങ് തുടരും
കോഴിക്കോട്: ചരിത്ര സിനിമയായ മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. മെഗാ താരത്തിന്റെ പരിക്ക് സിനിമയുടെ ഷൂട്ടിംഗിനെ ബാധിക്കില്ലെന്നാണ് സൂചന. വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ സംഘട്ടന സംവിധാനം നിർവഹിച്ച വിദേശിയായ കെച്ചയാണ് മാമാങ്കത്തിന്റെ ഫൈറ്റ് മാസ്റ്റർ. അതിസാഹസിക രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് മമ്മൂട്ടിക്ക് പരിക്കേറ്റത്. എന്നാൽ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. കുതിര പുറത്തിരുന്നുള്ള സംഘട്ടന രംഗങ്ങൾ ചിത്രത്തിലുണ്ട്. പഴശ്ശിരാജ സിനിമയിലും മറ്റും മമ്മൂട്ടി ഇത്തരം ഫൈറ്റുകൾ ചെയ്തിട്ടുണ്ട്. വർഷങ്ങളുടെ ഗവേഷണങ്ങൾക്കും പഠനത്തിനും ശേഷം നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെല്ലാം ഇന്ത്യൻ സിനിമയിലെ അതികായരാണ്. നൂറ് കോടിയോളം മുടക്കിയാണ് സിനിമ ന
കോഴിക്കോട്: ചരിത്ര സിനിമയായ മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. ചിത്രത്തിലെ പ്രധാനപ്പെട്ട സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. മെഗാ താരത്തിന്റെ പരിക്ക് സിനിമയുടെ ഷൂട്ടിംഗിനെ ബാധിക്കില്ലെന്നാണ് സൂചന.
വിശ്വരൂപം, ബില്ല 2, തുപ്പാക്കി, ആരംഭം തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ സംഘട്ടന സംവിധാനം നിർവഹിച്ച വിദേശിയായ കെച്ചയാണ് മാമാങ്കത്തിന്റെ ഫൈറ്റ് മാസ്റ്റർ. അതിസാഹസിക രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് മമ്മൂട്ടിക്ക് പരിക്കേറ്റത്. എന്നാൽ വിശദാംശങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. കുതിര പുറത്തിരുന്നുള്ള സംഘട്ടന രംഗങ്ങൾ ചിത്രത്തിലുണ്ട്. പഴശ്ശിരാജ സിനിമയിലും മറ്റും മമ്മൂട്ടി ഇത്തരം ഫൈറ്റുകൾ ചെയ്തിട്ടുണ്ട്.
വർഷങ്ങളുടെ ഗവേഷണങ്ങൾക്കും പഠനത്തിനും ശേഷം നവാഗതനായ സജീവ് പിള്ള തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മാമാങ്കത്തിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവരെല്ലാം ഇന്ത്യൻ സിനിമയിലെ അതികായരാണ്. നൂറ് കോടിയോളം മുടക്കിയാണ് സിനിമ നിർമ്മിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായി മാമ്മാങ്കം മാറും. മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. പ്രശസ്ത തെന്നിന്ത്യൻ ഛായാഗ്രാഹകനായ ജിം ഗണേശാണ് മാമാങ്കത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. കാസഗോവയിലൂടെയാണ് ജിം ഗണേശ് മലയാളത്തിലെത്തിയത്.
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ വിഷ്ണു വർദ്ധന്റെ ഭാര്യ അനുവർദ്ധനാണ് മാമാങ്കത്തിന്റെ വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. വള്ളുവനാട്ടിലെ സാമൂതിരികളുടെ ഭരണകാലത്തെ വേഷവിധാനങ്ങൾ സവിശേഷതകളോടെയാണ് മാമാങ്കത്തിനു വേണ്ടി അനു ഒരുക്കുന്നത്. അജിത്ത് നായകനായ ആരംഭം, ബില്ല, വിവേകം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ കോസ്റ്റ്യൂം ഡിസൈനറാണ് അനുവർദ്ധൻ.
കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളിയാണ് മാമാങ്കം നിർമ്മിക്കുന്നത്. ക്വീൻ ഫെയിം ധ്രുവൻ, നീരജ് മാധവ് തുടങ്ങിയവരുൾപ്പെടെ വൻ താരനിര ചിത്രത്തിലുണ്ട്.