- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച നടനുള്ള പുരസ്‌ക്കാരം ദുൽഖറിന് നൽകാൻ ഭാര്യയെ വിളിച്ചത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല; പോകണ്ടെന്നു പറഞ്ഞ് വിലക്കി മെഗാ സ്റ്റാർ; ജുവൽ മേരിയുടെ നിർബന്ധം ശക്തമായപ്പോൾ ഒടുവിൽ സുൽഫത്ത് സ്റ്റേജിലെത്തി; ദേഷ്യം കൊണ്ട് വിറച്ച് മമ്മൂട്ടി..!
തിരുവനന്തപുരം: മലയാള സിനിമയിൽ മമ്മൂട്ടിയുടെ ദേഷ്യം ഏറെ പ്രസിദ്ധമാണ്. സന്തോഷവാനാണെങ്കിൽ ആരോടും ഒരുപോലെ പെരുമാറുന്ന വ്യക്തമാണ് മമ്മൂട്ടി. എന്നാൽ, ദേഷ്യം വന്നാൽ മറ്റൊരാളായി അദ്ദേഹം മാറുകയും ചെയ്യും. അതുകൊണ്ട് തന്നെ പലരും മമ്മൂട്ടിയോട് പെരുമാറുമ്പോൾ അൽപ്പം ശ്രദ്ധിച്ചേ കാര്യങ്ങൾ ചെയ്യാറുള്ളൂ. അടുത്തിടെ മഞ്ചെസ്റ്ററിൽ വച്ചു നടന്ന ആനന്ദ് ടിവിയുടെ സിനിമാ അവാർഡ് പരിപാടിയിൽ സംഘാടകരും സിനിമാക്കാരും എല്ലാം മമ്മൂട്ടിയിലെ ദേഷ്യക്കാരനെ ഒരിക്കൽ കൂടി അനുഭവിച്ചു. സിനിമാ അവാർഡ് വേദിയിലേക്ക് സിനിമാക്കാരിയല്ലാത്ത ഭാര്യ സുൽഫത്തിനെ ക്ഷണിച്ചതാണ മമ്മൂട്ടിയെ ചൊടിപ്പിച്ചത്. പൊതുപരിപാടിയിൽ ഭാര്യ സുൽഫത്ത് മമ്മൂട്ടിക്കൊപ്പം എത്താറുണ്ടെങ്കിലും അനാവശ്യമായി ഭാര്യയെ പൊതുപരിപാടികളിലേക്ക് ക്ഷണിക്കുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യക്കുറവുണ്ട്. ഇത് വ്യക്തമാക്കുന്നതായിരുന്നു ചടങ്ങ്. ഇന്നലെ ഏഷ്യാനെറ്റിലാണ് യൂറോപ്പിലെ ആദ്യ മലയാളം ചാനലായ ആനന്ദ് ടിവിയുടെ അവാർഡ് നിശ സംപ്രേഷണം ചെയ്തത്. ഈ പരിപാടി കണ്ടവരെല്ലാം മമ്മൂട്ടിയുടെ അനിഷ്ടവും കണ്ട
തിരുവനന്തപുരം: മലയാള സിനിമയിൽ മമ്മൂട്ടിയുടെ ദേഷ്യം ഏറെ പ്രസിദ്ധമാണ്. സന്തോഷവാനാണെങ്കിൽ ആരോടും ഒരുപോലെ പെരുമാറുന്ന വ്യക്തമാണ് മമ്മൂട്ടി. എന്നാൽ, ദേഷ്യം വന്നാൽ മറ്റൊരാളായി അദ്ദേഹം മാറുകയും ചെയ്യും. അതുകൊണ്ട് തന്നെ പലരും മമ്മൂട്ടിയോട് പെരുമാറുമ്പോൾ അൽപ്പം ശ്രദ്ധിച്ചേ കാര്യങ്ങൾ ചെയ്യാറുള്ളൂ. അടുത്തിടെ മഞ്ചെസ്റ്ററിൽ വച്ചു നടന്ന ആനന്ദ് ടിവിയുടെ സിനിമാ അവാർഡ് പരിപാടിയിൽ സംഘാടകരും സിനിമാക്കാരും എല്ലാം മമ്മൂട്ടിയിലെ ദേഷ്യക്കാരനെ ഒരിക്കൽ കൂടി അനുഭവിച്ചു. സിനിമാ അവാർഡ് വേദിയിലേക്ക് സിനിമാക്കാരിയല്ലാത്ത ഭാര്യ സുൽഫത്തിനെ ക്ഷണിച്ചതാണ മമ്മൂട്ടിയെ ചൊടിപ്പിച്ചത്.
പൊതുപരിപാടിയിൽ ഭാര്യ സുൽഫത്ത് മമ്മൂട്ടിക്കൊപ്പം എത്താറുണ്ടെങ്കിലും അനാവശ്യമായി ഭാര്യയെ പൊതുപരിപാടികളിലേക്ക് ക്ഷണിക്കുന്നതിൽ അദ്ദേഹത്തിന് താൽപ്പര്യക്കുറവുണ്ട്. ഇത് വ്യക്തമാക്കുന്നതായിരുന്നു ചടങ്ങ്. ഇന്നലെ ഏഷ്യാനെറ്റിലാണ് യൂറോപ്പിലെ ആദ്യ മലയാളം ചാനലായ ആനന്ദ് ടിവിയുടെ അവാർഡ് നിശ സംപ്രേഷണം ചെയ്തത്. ഈ പരിപാടി കണ്ടവരെല്ലാം മമ്മൂട്ടിയുടെ അനിഷ്ടവും കണ്ടു. അവാർഡ്‌നൈറ്റിൽ പങ്കെടുക്കാൻ മമ്മൂട്ടി കുടുംബ സമേതം എത്തിയിരുന്നു.
അവാർഡ് നിശയിൽ മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയത് ദുൽഖറായിരുന്നു. മംമ്ത മോഹൻദാസ് അവാർഡ് വാങ്ങിയ ശേഷമാണ് അവതാരികയായ ജുവൽ മേരി മികച്ച നടനുള്ള പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. അവാർഡ് നല്കാൻ എത്തുന്നത് ഒരു സ്‌പെഷ്യൽ വ്യക്തിയാണെന്നും പറഞ്ഞായിരുന്നു ജ്യുവൽ മേരി അനൗൺസ്‌മെന്റ് നടത്തിയത്. ഇതോടെ എല്ലാവരും അതാരാണ് ആകാംക്ഷയിലായി. സുൽഫത്ത് മാഡം ആണെന്ന് ജുവൽ മേരി പറഞ്ഞു. ഇതോടെ ഞെട്ടിയത് മമ്മൂട്ടിയും സുൽഫത്തുമായിരുന്നു.
അതുവരെ പരിപാടി കണ്ട് രസിച്ചിരുന്ന മമ്മൂട്ടിക്ക് ഇതു മാത്രം ഇഷ്ടമായില്ല.. ഇതോടെ താരത്തിന്റെ മുഖം പെട്ടെന്നുമാറി. ദേഷ്യംകൊണ്ട് ചുവന്നു. സുൽഫത്താകട്ടെ നാണിച്ചു വരുന്നില്ലെന്നു പറയുകയും ചെയ്തു. സുൽഫത്തിനോട് മമ്മൂട്ടി വേണ്ട എന്ന് പറയുന്നതു കാണാമായിരുന്നു. ജുവൽ മേരി കാണിച്ചത് തെറ്റായെന്ന വിലയിരുത്തലും പൊതുവിലുണ്ടായി. ഇതോടെ വീണ്ടും പലരും നിർബദ്ധിച്ചു. മമ്മൂട്ടി പേകേണ്ടെന്ന നിലപാട് മാറ്റിയതുമില്ല. ഇതിനിടെ ദുൽഖറിന്റെ ഭാര്യ അമാൽ സൂഫിയ സുൽഫത്തിനെ നിർബന്ധിച്ചു. ദുൽഖറും ആവശ്യപ്പെട്ടതോടെ സുൽഫത്ത് എഴുന്നേറ്റ് വേദിയിലേക്ക് വരികയായിരുന്നു.
നല്ലൊരു കയ്യടി കൊടുക്കാൻ ജുവൽ മേരിയും പറഞ്ഞു. മമ്മൂട്ടിയിലെയും ദുൽഖറിലെയും നടന് പിന്തുണയായ വ്യക്തിയാണ് സുൽഫത്തെന്നും ജുവൽ മേരി പറഞ്ഞു. എന്നാൽ, സുൽഫത്തിന്റെ മുഖത്ത് ആശങ്ക തെളിഞ്ഞു കാണുന്നുണ്ടായിരുന്നു. തുടർന്നാണ് ദുൽഖറാണ് മികച്ച് നടനെന്ന പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സ്റ്റേജിലെത്തിയപ്പോൾ സുൽഫത്ത് മകന് അവാർഡും നല്കി. ഇതെന്റെ ഏറ്റവും സ്‌പെഷ്യൽ പുരസ്‌കാരമാണ്. എന്റെ ഏറ്റവും വലിയ വിമർശകയും ആരാധികയുമായ ഉമ്മച്ചിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സ്‌റ്റേജിൽ ആദ്യമായിട്ടാണ് ഉമ്മച്ചി. അതിന്റെ വിറയൽ ഉണ്ട്' ദുൽഖർ അത് പറഞ്ഞു തീരുമ്പോഴേക്കും നില ശാന്തമായിരുന്നു. എല്ലാവരോടും നന്ദിയും പറഞ്ഞു ദുൽഖർ. മകന് അവാർഡ് നൽകിയെങ്കിലും എന്തെങ്കിലും പറയാൻ സുൽഫത്ത് തയ്യാറായില്ല.
തുടർന്ന് സുന്ദരിപെണ്ണേയെന്ന പാട്ടും ദുൽഖർ പാടി. തുടർന്ന് ഗോപീസുന്ദറും ഒപ്പമെത്തി ഗാനം ആലപിച്ചു. ചാർലിയിലെ നായികയായ പാർവതിയും ദുൽഖറിന്റെ ഭാര്യയുമായിരുന്നു ഈ സമയം ചാനൽ ക്യാമറയിൽ. ഇത്രയും ആയപ്പോഴേക്കും മമ്മൂട്ടിയുടെ മുഖത്തും ചിരി കണ്ടു തുടങ്ങിയിരുന്നു. എങ്കിലും പരിപാടിയുടെ തുടക്കത്തിലേ ഉണ്ടായിരുന്ന പ്രസന്നത മമ്മൂട്ടിയിൽ പിന്നെ കണ്ടില്ല. ഇഷ്ടക്കേട് താരത്തിന്റെ മുഖത്ത് നിഴലിച്ചുതന്നെ നിന്നു.