- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മുൻകൂട്ടി പറയാതെ ഊണുകഴിക്കാൻ നാലു പേരെയും കൂട്ടി വീട്ടിലെത്തുന്ന മലയാളിയുടെ മര്യാദയില്ലായ്മയുടെ തുടർച്ചയാണ് സുൽഫത്തിനെ അവാർഡ് വേദിയിലേയ്ക്ക് ക്ഷണിച്ചവർ ചെയ്തത്; പൊതു ചടങ്ങിൽ കുഴിയെടുത്തു വീഴ്‌ത്തി ചിരിക്കുന്ന ട്രോളർമാർ ഈ അമ്മ മനസ്സ് തിരിച്ചറിയുമോ? മമ്മൂട്ടിയുടെ ഭാര്യയെ വേദിയിലേയ്ക്ക് ക്ഷണിച്ച സംഭവത്തെക്കുറിച്ച് സുഹൃത്തായ മാദ്ധ്യമപ്രവർത്തകൻ പറയുന്നത്...
യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മകൻ ദുൽഖർ സൽമാന് അവാർഡ് നൽകാൻ മമ്മൂട്ടിയുടെ ഭാര്യയെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചതും അപ്രതീക്ഷിതമായ ക്ഷണത്തിൽ മമ്മൂട്ടിയുടെ മുഖം മാറുന്നതുമായ വീഡിയോ സോഷ്യൽ മീഡിയ ആവേശത്തോടെയാണ് ഷെയർചെയ്തതു രസിച്ചത്. ഈ സംഭവത്തെ തുടർന്ന അനേകം ട്രോളുകളും സജീവമായിരുന്നു. ഇത്രയേറെ വിവാദം ഉണ്ടായിട്ടും മമ്മൂട്ടി അതേക്കുറിച്ച് കമാ എന്നൊരക്ഷരം മിണ്ടിയില്ല. മമ്മൂട്ടിയെ അടുത്തറിയാവുന്ന മനോരമയുടെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഉണ്ണി കെ വാരിയർ മനോരമ ഓൺലൈനിലെ തന്റെ കോളത്തിൽ ഈ സംഭവത്തെ വിമർശിച്ച് ലേഖനം എഴുതിയിട്ടുണ്ട്. ഉണ്ണിയുടെ വാക്കുകൾ മമ്മൂട്ടിയുടെ മനസ്സാണ് എന്നാണ് ആരാധകർ പറയുന്നത്. മുൻകൂട്ടി പറയാതെ ഊണുകഴിക്കാൻ നാലു പേരെയും കൂട്ടി വീട്ടിലെത്തുന്ന മലയാളിയുടെ മര്യാദയില്ലായ്മയുടെ തുടർച്ചമാത്രമാണ് തികഞ്ഞ കുടുംബിനിയായ സുൽഫത്തിനെ വേദിയിലേയ്ക്ക് ക്ഷണിച്ചവർ കാട്ടിയതെന്നാണ് ഉണ്ണിയുടെ വാദം. സുൽഫത്ത് സ്‌നേഹനിധിയായ ഒരു കുടുംബിനി മാത്രമാണ്. അവരെ അതു മാത്രമായി ജീവിക്കാൻ അനുവദിക്കുകയും വേണം.
യുകെയിലെ മാഞ്ചസ്റ്ററിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ മകൻ ദുൽഖർ സൽമാന് അവാർഡ് നൽകാൻ മമ്മൂട്ടിയുടെ ഭാര്യയെ സ്റ്റേജിലേയ്ക്ക് ക്ഷണിച്ചതും അപ്രതീക്ഷിതമായ ക്ഷണത്തിൽ മമ്മൂട്ടിയുടെ മുഖം മാറുന്നതുമായ വീഡിയോ സോഷ്യൽ മീഡിയ ആവേശത്തോടെയാണ് ഷെയർചെയ്തതു രസിച്ചത്. ഈ സംഭവത്തെ തുടർന്ന അനേകം ട്രോളുകളും സജീവമായിരുന്നു. ഇത്രയേറെ വിവാദം ഉണ്ടായിട്ടും മമ്മൂട്ടി അതേക്കുറിച്ച് കമാ എന്നൊരക്ഷരം മിണ്ടിയില്ല. മമ്മൂട്ടിയെ അടുത്തറിയാവുന്ന മനോരമയുടെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് ഉണ്ണി കെ വാരിയർ മനോരമ ഓൺലൈനിലെ തന്റെ കോളത്തിൽ ഈ സംഭവത്തെ വിമർശിച്ച് ലേഖനം എഴുതിയിട്ടുണ്ട്. ഉണ്ണിയുടെ വാക്കുകൾ മമ്മൂട്ടിയുടെ മനസ്സാണ് എന്നാണ് ആരാധകർ പറയുന്നത്.
മുൻകൂട്ടി പറയാതെ ഊണുകഴിക്കാൻ നാലു പേരെയും കൂട്ടി വീട്ടിലെത്തുന്ന മലയാളിയുടെ മര്യാദയില്ലായ്മയുടെ തുടർച്ചമാത്രമാണ് തികഞ്ഞ കുടുംബിനിയായ സുൽഫത്തിനെ വേദിയിലേയ്ക്ക് ക്ഷണിച്ചവർ കാട്ടിയതെന്നാണ് ഉണ്ണിയുടെ വാദം. സുൽഫത്ത് സ്‌നേഹനിധിയായ ഒരു കുടുംബിനി മാത്രമാണ്. അവരെ അതു മാത്രമായി ജീവിക്കാൻ അനുവദിക്കുകയും വേണം.
അല്ലാതെ പൊതു ചടങ്ങിൽ കുഴിയെടുത്തു വീഴ്‌ത്തി ചിരിക്കുകയല്ല വേണ്ടത്. അവരോടു ചോദിക്കാതെ വേദിയിലേക്കു വിളിച്ചവർ കാണിച്ചതു മര്യാദയില്ലായ്മ . അതിന്റെ വീഡിയോ എടുത്തു പ്രചരിപ്പിച്ചവർ ചെയ്തതു അതിലും വലിയ മര്യാദ കേട്. ഇതൊന്നും മമ്മൂട്ടിയെപ്പോലുള്ള ഒരാളോടു ചെയ്യരുത്. കാരണം, മമ്മൂട്ടിയെന്ന നടൻ നമുക്കു ജീവിതത്തിൽ തന്നതു അത്രയേറെ അഭിമാനകരമായ നിമിഷങ്ങളാണ്. ഇദ്ദേഹത്തെപ്പോലെ ഞാനും ഒരു മലയാളിയാണെന്നു നാം അഭിമാനിച്ച നിമിഷങ്ങൾ - ഇങ്ങനെയാണ് ഉണ്ണി കെ വാരിയർ എഴുതുന്നത്.
'പൊതു സ്വത്തായ മമ്മൂട്ടിയെ ട്രോളു ചെയ്യുകയോ വിമർശിക്കുകയോ എല്ലാം ചെയ്യാം. അതെല്ലാം സ്പോർട്സ് മാൻ സ്പിരിറ്റിൽ എടുക്കാൻ അദ്ദേഹത്തിനറിയാമെന്നു തെളിയിച്ചിട്ടുമുണ്ട്. എന്നാൽ അതു മമ്മൂട്ടിയുടെ വീടിന്റെ ഗെയ്റ്റിനു മുന്നിൽ അവസാനിക്കുന്നതായിരിക്കണം. അതിനകത്തു മമ്മൂട്ടിയെന്നതു അവർക്കു മാത്രം അവകാശപ്പെട്ട സ്വത്താണ്. അവിടേക്കു ട്രോളുകളോ വീഡിയോകളോ നീളരുത്. എന്റെ മകൻ എന്നു സുൽഫത്ത് പറഞ്ഞ ആ നിമിഷം മനസ്സിൽ സൂക്ഷിക്കുക. അതിനർഥം ഈ പ്രതിഭാസമ്പന്നനായ നടൻ എനിക്കു മകൻ മാത്രമാണെന്നാണ്. ദുൽഖർ എന്ന നടനെല്ലാം അതിനു പുറകെ വരുന്നതാണ്. ഈ അമ്മമനസ്സെങ്കിലും ട്രോളികൾ തിരിച്ചറിയണം'. ഉണ്ണി വാരിയരുടെ ലേഖനത്തിൽ ശക്തമായി പറയുന്നത് ഇങ്ങനെയാണ്.
മനസ്സില്ലാമനസ്സോടെ സ്‌റ്റേജിൽ എത്തിയ സൽഫത്ത് കവർ പൊട്ടിച്ച ശേഷം ദുൽഖർ സൽമാൻ എന്നല്ല, എന്റെ മകൻ എന്നാണ് പറഞ്ഞതെന്നു ഉണ്ണി ചൂണ്ടിക്കാട്ടുന്നു. ഭാര്യയെയും മക്കളെയും വേദിയുടെ വെളിച്ചത്തിൽ നിർത്തി ആളാക്കാൻ ശ്രമിക്കാത്ത നടനാണ് മമ്മൂട്ടി. ദുൽഖറിന്റെ അഭിനയ തുടക്കം പോലും മമ്മൂട്ടി ഇടപെടാത്ത വിഷയം ആയിരുന്നു. മമ്മൂട്ടിയുടെ ഭാര്യ എന്ന നിലയിൽ ഒരിടത്തും കെട്ടുകാഴ്ചയ്ക്ക് നടന്നിട്ടില്ല, ഇവരെ അറിയാവുന്നവർക്ക് അറിയാം എത്ര നല്ലവരായ ഒരു വീട്ടമ്മയാണ് എന്ന്. ദുൽഖർ പറഞ്ഞിട്ടുണ്ട്, ഞങ്ങളുടെ വീട് ഉമ്മച്ചിയെ ചുറ്റിയാണു കറങ്ങുന്നതെന്ന്. മമ്മൂട്ടിയുടെ കുടക്കീഴിൽനിന്നു വസന്തവും ഹേമന്തവും ശിശിരവുമെല്ലാം അനുഭവിച്ചറിഞ്ഞ അവർക്കു മുന്നിൽ ദുൽഖർ വെറുമൊരു കുട്ടിയാണ്. മകനും ഭർത്താവും അവാർഡു വാങ്ങുന്നതു അവർക്കു സന്തോഷമുള്ള കാര്യം തന്നെയാകും. അവരെ അപ്രതീക്ഷിതമായി വേദിയിലേക്കു വിളിച്ചതു അവരുടെ സ്വകാര്യതയിലേക്കുള്ള നോട്ടമാണ്. അതു മോഹിക്കുന്നവർക്കു കുഴപ്പമില്ല .എന്നാൽ സുൽഫത്ത് അത് ആസ്വദിക്കുന്ന ഒരാളല്ല' അവാർഡ് ദാന ചടങ്ങിലേയ്ക്ക് സുൾഫത്തിനെ ക്ഷണിച്ചവരെ രൂക്ഷമായി വിമർശിച്ചാണഅ ലേഖകനം അവസാനിക്കുന്നത്.
കടപ്പാട് - മലയാള മനോരമ.