- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛൻ ക്രൂരമായി പൊള്ളലേൽപ്പിച്ച കുഞ്ഞിനെ തേടി മഹാനടന്റെ സ്നേഹസ്പർശം; മോനിഷിന്റെ ചികിത്സച്ചെലവുകൾ ഏറ്റെടുത്തു മമ്മൂട്ടി
കോട്ടയം: സാന്ത്വനവഴിയിൽ സ്‌നേഹസ്പർശവുമായി മെഗാതാരം മമ്മൂട്ടി. അച്ഛൻ ക്രൂരമായി പൊള്ളലേറ്റു പരിക്കേൽപ്പിച്ച മൂന്നു വയസുകാരന്റെ ദുരിതം അവസാനിപ്പിക്കാനാണ് മമ്മൂട്ടി മുന്നിട്ടിറങ്ങിയത്. വലതുകൈക്കും ചുണ്ടിനും പൊള്ളലേറ്റ കുഞ്ഞിന്റെ ചികിത്സ പൂർണമായും ഏറ്റെടുക്കുന്നുവെന്നാണ് മെഗാതാരം പ്രഖ്യാപിച്ചത്. അഞ്ചൽ ഇടമുളയ്ക്കൽ തൊള്ളൂർ പ്
കോട്ടയം: സാന്ത്വനവഴിയിൽ സ്‌നേഹസ്പർശവുമായി മെഗാതാരം മമ്മൂട്ടി. അച്ഛൻ ക്രൂരമായി പൊള്ളലേറ്റു പരിക്കേൽപ്പിച്ച മൂന്നു വയസുകാരന്റെ ദുരിതം അവസാനിപ്പിക്കാനാണ് മമ്മൂട്ടി മുന്നിട്ടിറങ്ങിയത്.
വലതുകൈക്കും ചുണ്ടിനും പൊള്ളലേറ്റ കുഞ്ഞിന്റെ ചികിത്സ പൂർണമായും ഏറ്റെടുക്കുന്നുവെന്നാണ് മെഗാതാരം പ്രഖ്യാപിച്ചത്. അഞ്ചൽ ഇടമുളയ്ക്കൽ തൊള്ളൂർ പ്രതിതാ ഭവനിൽ തോമസിന്റെ മകൻ മോനിഷിന്റെ ചികിത്സയാണ് മമ്മൂട്ടി ഏറ്റെടുക്കുന്നത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുഞ്ഞിനെ കൈക്ക് പൊള്ളലേറ്റ നിലയിൽ അയൽവാസികൾ കണ്ടെത്തിയത്. രണ്ടാനമ്മയുടെയും അച്ഛന്റെയും ക്രൂരതയാൽ സംസാരിക്കാനാകാത്ത നിലയിലാണ് കുട്ടി. തൈക്കാട് ശിശുക്ഷേമസമിതിയുടെ സംരക്ഷണച്ചുമതലയിലാണ് കുട്ടി ഇപ്പോൾ. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയെ മമ്മൂട്ടി ഡയറക്ടറായുള്ള പതഞ്ജലി ആയുർവേദ ചികിത്സാലയത്തിലേക്കു മാറ്റും.
കുട്ടിയെ പൊള്ളലേൽപ്പിച്ച അച്ഛൻ തോമസ് ഫ്രാൻസിസിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. കുട്ടിക്ക് പോഷകാഹാരക്കുറവുമുണ്ട്. നിലവിലെ ചികിത്സയുടെ പോരായ്മകളെല്ലാം പരിഹരിച്ച് സൗജന്യ ചികിത്സ ലഭ്യമാക്കി പൊള്ളൽ ഭേദമാക്കി നൽകാനാണ് മമ്മൂട്ടി നിർദ്ദേശിച്ചത്.