- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ചിത്രങ്ങൾ കണ്ട ശേഷം നിങ്ങൾ പറയൂ.. മമ്മൂട്ടി ഒരു ജാഡക്കാരനും മുൻകോപിയുമാണോ? ഒപ്പം നിന്ന ഫോട്ടോ എടുക്കാനെത്തിയ ആരാധക കുടുംബത്തിന്റെ ആഗ്രഹം നിറവേറ്റാൻ ക്യാമറ പരിശോധിച്ചും ഫോട്ടോയെടുത്തും സമയം ചെലവിട്ട് മെഗാ സ്റ്റാർ
കൊച്ചി: മലയാളം സിനിമാ താരങ്ങളിൽ മമ്മൂട്ടിയുടെ താരജാഢ ഏറെ പ്രസിദ്ധമാണ്. താരത്തിന് ദേഷ്യം വന്നാൽ പിന്നെ അടുത്തുപോകാൻ പലർക്കും ഭയമെന്നാണ് പറഞ്ഞുകേട്ട കാര്യം. എന്നാൽ, അൽപ്പസ്വൽപ്പം ദേഷ്യമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല. താരമായതു കൊണ്ട് മാത്രമാണ് പലപ്പോഴും മമ്മൂട്ടിയെ തലക്കനക്കാരനാക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരാധകൻ പറയുന്നത്. ലൊക്കേഷനിലെത്തിയ ആരാധകരെ തൃപ്തിപ്പെടുത്താനും മമ്മൂട്ടി സമയം കണ്ടെത്താറുണ്ടെന്ന് എത്രപേർക്ക് അറിയാം? ലൊക്കേഷനിൽ മമ്മൂക്കയെ കാണാൻ എത്തിയ ഒരു ആരാധകന്റെ അനുഭവം ഇതിൽനിന്നക്കെ വ്യത്യസ്തമാണ്. തെറ്റിദ്ധാരണകളെ മാറ്റുന്ന വിധത്തിലായാണ് താരം പെരുമാറിയതെന്നാണ് ഒരു ആരാധകന്റെ അനുഭവ സാക്ഷ്യം. ലൊക്കേഷനിൽ കുടുംബ സമേതം താരത്തെ കാണാൻ എത്തിയ ആരാധകനെ മമ്മൂട്ടി ഒട്ടും നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ശരിക്കും അത്ഭുതപ്പെടുത്തുകയും ചെയ്തു. പറഞ്ഞുകേട്ടതുകൊണ്ട് മമ്മൂട്ടിയുടെ അടുക്കലേക്ക് അൽപ്പം ഭയത്തോടെയാണ് പത്തനംതിട്ട സ്വദേശി പ്രവീൺ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പോയത്. എന്നാൽ, താരം തന്നെ
കൊച്ചി: മലയാളം സിനിമാ താരങ്ങളിൽ മമ്മൂട്ടിയുടെ താരജാഢ ഏറെ പ്രസിദ്ധമാണ്. താരത്തിന് ദേഷ്യം വന്നാൽ പിന്നെ അടുത്തുപോകാൻ പലർക്കും ഭയമെന്നാണ് പറഞ്ഞുകേട്ട കാര്യം. എന്നാൽ, അൽപ്പസ്വൽപ്പം ദേഷ്യമില്ലാത്ത ആരും തന്നെ ഉണ്ടാകില്ല. താരമായതു കൊണ്ട് മാത്രമാണ് പലപ്പോഴും മമ്മൂട്ടിയെ തലക്കനക്കാരനാക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരാധകൻ പറയുന്നത്. ലൊക്കേഷനിലെത്തിയ ആരാധകരെ തൃപ്തിപ്പെടുത്താനും മമ്മൂട്ടി സമയം കണ്ടെത്താറുണ്ടെന്ന് എത്രപേർക്ക് അറിയാം?
ലൊക്കേഷനിൽ മമ്മൂക്കയെ കാണാൻ എത്തിയ ഒരു ആരാധകന്റെ അനുഭവം ഇതിൽനിന്നക്കെ വ്യത്യസ്തമാണ്. തെറ്റിദ്ധാരണകളെ മാറ്റുന്ന വിധത്തിലായാണ് താരം പെരുമാറിയതെന്നാണ് ഒരു ആരാധകന്റെ അനുഭവ സാക്ഷ്യം. ലൊക്കേഷനിൽ കുടുംബ സമേതം താരത്തെ കാണാൻ എത്തിയ ആരാധകനെ മമ്മൂട്ടി ഒട്ടും നിരാശപ്പെടുത്തിയില്ലെന്ന് മാത്രമല്ല, ശരിക്കും അത്ഭുതപ്പെടുത്തുകയും ചെയ്തു.
പറഞ്ഞുകേട്ടതുകൊണ്ട് മമ്മൂട്ടിയുടെ അടുക്കലേക്ക് അൽപ്പം ഭയത്തോടെയാണ് പത്തനംതിട്ട സ്വദേശി പ്രവീൺ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം പോയത്. എന്നാൽ, താരം തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നാണ് പ്രവീണ് പറയുന്നത്. മമ്മൂട്ടിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ താരം സന്തോഷത്തോടെ തന്നെ സമ്മതം മൂളുകയായിരുന്നു.
സഹായി ആയ ജോർജിന്റെ കയ്യിൽ ക്യാമറ കൊടുത്തിട്ട് ഫോട്ടോ എടുക്കാൻ മമ്മൂട്ടി ആവശ്യപ്പെടുന്നു. ആദ്യ ക്ലിക്കിനു ശേഷം ക്യാമറയ്ക്കു ക്ലാരിറ്റി കുറവാണ് എന്ന് ജോർജ് പറഞ്ഞു. ഇത് കേട്ട മമ്മൂട്ടി ക്യാമറ വാങ്ങി സെറ്റിങ്‌സ് മാറ്റി നോക്കി കുറച്ചു ഫോട്ടോകൾ എടുത്തു നോക്കി. ഫോട്ടോ ശരിയായി വന്നപ്പോൾ പോസ് ചെയ്തു. ആരാധകന്റെ സന്തോഷത്തിന് വേണ്ടി ഇത്രയും സമയം മെഗാ സ്റ്റാർ സമയം ചിലവഴിച്ചത് ശരിക്കും എല്ലാവരെയും അത്ഭുതപ്പെടുത്തി. ഇമേജുകൾക്കപ്പുറമാണ് പലപ്പോഴും സെലിബ്രറ്റീസിന്റെ യഥാർത്ഥ സ്വഭാവം എന്ന് വെളിവാക്കുന്നതാണ് ഈ സംഭവം.