സ് ഏജ് സിനിമകളിൽ നാം കണ്ടിട്ടുള്ള കമ്പിളിരോമങ്ങളുള്ള കൂറ്റൻ മാമത്ത് വീണ്ടും പുനരവതരിക്കുമോ? ആയിരം വർഷം മുമ്പെങ്കിലും വംശനാശം സംഭവിച്ച മാമത്തിനെ പുനസൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രജ്ഞർ. ശീതീകരിച്ച ബീജത്തിൽനിന്ന് മാമത്തിനെ സൃഷ്ടിക്കാൻ രണ്ടുവർഷം കൂടി കാത്തിരുന്നാൽ മതിയെന്നും ശാസ്ത്രജ്ഞർ പറയുന്നു.

സൈബീരിയയിൽ വിഹരിച്ചുനടന്നിരുന്ന മാമത്തിലെ മനുഷ്യർ നായാടി ഇല്ലാതാക്കിയെന്നാണ് കരുതുന്നത്. നിലവിൽ പുനസൃഷ്ടിക്കുന്നത് യഥാർഥത്തിലുള്ള മാമത്തായിരിക്കില്ല. മാമത്തും ആനയും ചേർന്നുള്ള സങ്കരവർഗമാകും അത്. മാമെഫന്റ് എന്നിതിനെ വിളിക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.

മാമത്തിന്റെ ഫോസിലുകളിൽനിന്ന് ശേഖരിച്ച ഡിഎൻഎയിൽനിന്നാണ് പുതിയ മാമതത്തിലെ ഹാർവാർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പുനസൃഷ്ടിക്കുന്നത്. മാമത്തിന്റെ ജീനുകൾ ഏഷ്യൻ ആനയുടെ ജീനുമായി സംയോജിപ്പിച്ചാണ് പുതിയ ബീജമുണ്ടാക്കിയിട്ടുള്ളത്. മാമത്തിനെപ്പോലെ നീളൻ രോമങ്ങളും കൊഴുപ്പ് പാളികളും പൂജ്യം ഡിഗ്രിയിലും താഴെ താപനിലയുള്ള സ്ഥലങ്ങളിൽ താമസിക്കാനുള്ള കഴിവുമൊക്കെ പുതിയ ജീവിക്കുമുണ്ടാകും.

പുതിയ മാമത്തിനെ സൃഷ്ടിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്നാണ് കരുതുന്നത്. വാടക ഗർഭപാത്രത്തിൽ ബീജം നിക്ഷേപിക്കുന്നതിന് പകരം കൃത്രിമ ഉദരത്തിൽ അതിനെ വളർത്താനാണ് ശാസ്ത്രജ്ഞരുടെ ലക്ഷ്യം. 2015-ലാണ് മാമത്തിനെ പുനസൃഷ്ടിക്കാനുള്ള ഗവേഷണപ്രവർത്തനങ്ങൾക്ക് ഗവേഷകർ തുടക്കമിട്ടത്. പ്രൊഫസ്സർ ജോർജ് ചർച്ചാണ് ഗവേഷക സംഘത്തെ നയിക്കുന്നത്.

4500 വർഷം മുമ്പാണ് മാമത്തിന് വംശനാശം സംഭവിച്ചതെന്നാണ് കരുതുന്നത്. യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും വടക്കൻ അമേരിക്കയിലും മാമത്ത് ജീവിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റവും മനുഷ്യരുടെ വേട്ടയാടലുമാണ് മാമത്തുകളുടെ വംശനാശത്തിന് കാരണമായതെന്നാണ് സൂചന. ജീൻ എഡിറ്റിങ്ങിലുണ്ടായ വിപ്ലവകരമായ പരീക്ഷണങ്ങളാണ് മാമത്തിനെ പുനസൃഷ്ടിക്കാനുള്ള കരുത്ത് ഗവേഷകർക്ക് നൽകിയത്.