തൊരു നേരംപോക്ക് കഥയല്ല, നടന്ന സംഭവമാണ്. 1989 ൽ വി.കെ പവിത്രൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഉത്തരത്തിന്റ ലൊക്കേഷനിലാണ് സംഭവം നടക്കുന്നത്. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ ഗ്രാമപ്രദേശത്താണ് ചിത്രീകരണം. കരിമ്പിൻതോട്ടവും കുന്നുകളും നിറഞ്ഞ ഷൂട്ടിങ് ലോക്കേഷന്റെ പരിസരത്ത് ആകെയുള്ളത് കുന്നിൻ മുകളിലെ ഒരു വീട് മാത്രം.

അതിരാവിലെ ഷൂട്ടിങ്ങിനായി ലൊക്കേഷനിലെത്തിയ മമ്മൂട്ടിക്ക് ഒരു ചായ കുടിക്കാൻ തോന്നി. മമ്മൂട്ടിക്ക് മേക്കപ്പിട്ടുകൊണ്ടിരുന്ന പട്ടണം റഷീദിനോട് ഒരു ചായ കിട്ടിയാൽ തരക്കേടില്ലായിരുന്നെന്ന ആഗ്രവും മമ്മൂട്ടി പ്രകടിപ്പിച്ചു. താരത്തിന് ഒരു ചായ നൽകാൻ റഷീദ് പരമാവധി ശ്രമിച്ചു. ലൊക്കേഷനിൽ ചായ നൽകുന്ന പ്രൊഡക്ഷൻ ബോയ്‌സ് ആരും തന്നെ ലൊക്കേഷനിൽ എത്തിയതുമില്ല.

ഈസമയത്ത് കുന്നിൻ മുകളിലെ വീടിന്റെ വാതിൽ തുറന്ന് പുറത്തേക്കിറങ്ങിയ സ്ത്രീ ഞെട്ടി. ദാ മുമ്പിൽ നിൽക്കുന്നു സാക്ഷാൽ മമ്മൂട്ടി. സ്ത്രീയെ കണ്ടതും മമ്മൂട്ടി ചോദിച്ചു ഒരു കട്ടൻ ചായ കിട്ടുമോ ? നിമിഷങ്ങൾക്കുള്ളിൽ സ്ത്രീ ചായയുമായി വന്നു. ചായ കുടിച്ച് കഴിഞ്ഞതും ആ സ്ത്രീ പട്ടണം റഷീദിനോട് പറഞ്ഞു. ഞാൻ ഇന്നലെക്കൂടി മമ്മൂട്ടിക്ക് ചായ നൽകുന്നതായി സ്വപ്‌നം കണ്ടു. ഇതുകേട്ട മമ്മൂട്ടിയും റഷീദും ശരിക്കും ഒന്ന് അമ്പരന്നു.