- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മമ്മൂട്ടി ഫാൻസ് യു എ ഇ ചാപ്റ്റർ കൽപന ടി എൻ ജി അനുസ്മരണ യോഗം സംഘടിപ്പിച്ചു
ദുബായ്: മമ്മൂട്ടി ഫാൻസ് യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകനായിരുന്ന ടി എൻ ഗോപകുമാർ ചലച്ചിത്ര നടി യായിരുന്ന കൽപന എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് അനുസ്മരണ യോഗം നടത്തി. ദുബായിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി ഫാൻസ് യു എ ഇ ചാപ്റ്റർ പ്രസിഡന്റ് ഷനൂജ് കൈമലശ്ശേരി അധ്യക്ഷത വഹിച്ചു. മാദ്ധ്യമ രംഗത്തും സിനിമാ
ദുബായ്: മമ്മൂട്ടി ഫാൻസ് യു എ ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകനായിരുന്ന ടി എൻ ഗോപകുമാർ ചലച്ചിത്ര നടി യായിരുന്ന കൽപന എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് അനുസ്മരണ യോഗം നടത്തി.
ദുബായിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി ഫാൻസ് യു എ ഇ ചാപ്റ്റർ പ്രസിഡന്റ് ഷനൂജ് കൈമലശ്ശേരി അധ്യക്ഷത വഹിച്ചു. മാദ്ധ്യമ രംഗത്തും സിനിമാ കലാ രംഗത്തു തനതായ വ്യക്തി മുദ്ര പതിപ്പിച്ച ആൽബർട്ട് അലക്‌സ് മുഖ്യ പ്രഭാഷണം നടത്തി.മലയാള സിനിമയുടെ നിറ സാന്നിദ്ദ്യമായിരുന്ന കലപന യുടെ വേർപ്പാട് മലയാള സിനിമക്ക് എന്നും തീരാനഷ്ടമായിരിക്കുമെന്നും ഒരു പാട് ചിരിപ്പിച്ച് ഇപ്പോൾ നമ്മളെ കണ്ണീരിലാഴ്‌ത്തിയ ഈ വിട വാങ്ങൽ സിനിമാ ലോകത്തിന് താങ്ങാനാവുന്നതല്ലെന്നും അദ്ദേഹം അനുസ്മരിച്ചു.
സെൻസേഷനു പിന്നാലെ പായുന്ന ഇന്നത്തെ പത്ര പ്രവർത്തകർക്കു ഒരു പാഠ പുസ്തകമായിരുന്നു ടി. എൻ. ഗോപകുമാർ,മലയാള ത്തിലെ ഏറ്റവും ശ്രദ്ദേയമായ ടെലിവിഷൻ പരിപാടിയായ കണ്ണാടി എന്ന പ്രൊഗ്രാം ഒരു ചാനൽ പ്രോഗ്രാം എന്നതിലുപരി സമൂഹ്യ മാനവികത സാംസ്‌കാരിക മേഖലയിൽ നടത്തിയ ഇടപെടലുകളും അനുകരണീയമാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഒ.എസ്.എ.റഷീദ്, ഷിഹാസ് ലത്തീഫ്, ആസിഫ്, ഷാനിദ്, സനഫ്, നൈമു, ഷബീക്, അമീൻ എന്നിവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.അജോഷ് സ്വഗതവും റജീബ്; ഷമീം എന്നവർ നന്ദിയും രേഖപെടുത്തി.ഇതിനോടൊപ്പം നടന്ന മമ്മൂട്ടി ഫാൻസിന്റെ വാർഷിക യോഗത്തിൽ പ്രസിഡന്റായി ഷനൂജ് കൈമലശ്ശേരിയേയും സെക്രട്ടറിയായി ഗുലാൻ സിദ്ദുമോനേയും തിരഞ്ഞെടുത്തു. ട്രെഷറർ ആയി റജീബ് തുടരാനും തീരുമാനമായി.
വൈസ് പ്രസിഡന്റുമാർ: അജോഷ് ഷമിം, ജോയിൻ സെക്രട്ടറിമാർ : മുഹ്‌സിൻ തിരൂർ പത്മരാജ്. എക്‌സിക്യൂട്ടീവ് മെംബേർസ്സ് : ലത്തീഫ്, ആസിഫ്, ഷാനിദ്, സനഫ്, നൈമു, ഷബീക്, അമീൻ