- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടി ഫാൻസ് ആവേശത്തോടെ കാത്തിരുന്ന ചിത്രം മാസ്റ്റർപീസിന്റെ ടീസർ പുറത്തിറങ്ങി; പ്രൊഫസർ എഡ്ഡിയെ വരേവേറ്റ് ആരാധകർ: ഇതിനകം ടീസർ കണ്ടത് ആറ് ലക്ഷത്തിലധികം പേർ
മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മാസ്റ്റർപീസിന്റെ ടീസർ പുറത്തിറങ്ങി. പ്രൊഫസർ എഡ്ഡി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ക്യാമ്പസ് ത്രില്ലറായ ചിത്രത്തിൽ കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്ഡി. ഇതിനകം ആറ് ലക്ഷത്തിൽ അധികം പേരാണ് ചിത്രത്തിന്റെ ടീസർ യൂട്യൂബിലൂടെ കണ്ടത്. ക്രിസ്മസ് റിലീസ് ചിത്രത്തിന്റെ ടീസർ മെഗാ സ്റ്റാർ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. മമ്മൂട്ടിക്കൊപ്പം മികച്ച വേഷത്തിൽ ഉണ്ണി മുകുന്ദനുമെത്തുന്ന ചിത്രമാണ് മാസ്റ്റർപീസ്. അജയ് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്. ഉണ്ണി മുകുന്ദൻ പൊലീസ് ഉദ്യോഗസ്ഥനായ ജോൺ തെക്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരലക്ഷ്മി ശരത്കുമാർ, ഗോകുൽ സുരേഷ്, മഹിമ നമ്പ്യാർ, പൂനം ബജ്വ, മഖ്ബൂൽ സൽമാൻ, മുകേഷ്, കലാഭവൻ ഷാജോൺ, സലിംകുമാർ, സന്തോഷ് പണ്ഡിറ്റ് എന്നിങ്ങനെ വൻ താരനിരയുമുണ്ട്.
മമ്മൂട്ടി ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം മാസ്റ്റർപീസിന്റെ ടീസർ പുറത്തിറങ്ങി. പ്രൊഫസർ എഡ്ഡി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ക്യാമ്പസ് ത്രില്ലറായ ചിത്രത്തിൽ കോളജിലെ ഗുണ്ടായിസം അവസാനിപ്പിക്കാനായി ഇറങ്ങിപ്പുറപ്പെടുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്ഡി. ഇതിനകം ആറ് ലക്ഷത്തിൽ അധികം പേരാണ് ചിത്രത്തിന്റെ ടീസർ യൂട്യൂബിലൂടെ കണ്ടത്.
ക്രിസ്മസ് റിലീസ് ചിത്രത്തിന്റെ ടീസർ മെഗാ സ്റ്റാർ തന്നെയാണ് ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്. മമ്മൂട്ടിക്കൊപ്പം മികച്ച വേഷത്തിൽ ഉണ്ണി മുകുന്ദനുമെത്തുന്ന ചിത്രമാണ് മാസ്റ്റർപീസ്. അജയ് വാസുദേവ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയുടേതാണ്.
ഉണ്ണി മുകുന്ദൻ പൊലീസ് ഉദ്യോഗസ്ഥനായ ജോൺ തെക്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വരലക്ഷ്മി ശരത്കുമാർ, ഗോകുൽ സുരേഷ്, മഹിമ നമ്പ്യാർ, പൂനം ബജ്വ, മഖ്ബൂൽ സൽമാൻ, മുകേഷ്, കലാഭവൻ ഷാജോൺ, സലിംകുമാർ, സന്തോഷ് പണ്ഡിറ്റ് എന്നിങ്ങനെ വൻ താരനിരയുമുണ്ട്.