- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹ്റിനിലെ മലയാളികൾക്ക് ഓണ വിരുന്നൊരുക്കാൻ മമ്മൂട്ടിയും സഘവും എത്തുന്നു; താരനിശ സെപ്റ്റംബർ 11 ന്
മനാമ:ബഹറിനിലെ ഈദ് ഓണം ആഘോഷങ്ങൾ ഉത്സവ മാക്കിത്തീർക്കാൻ ചലച്ചിത്ര താരം മമ്മൂട്ടിയും നിരവധി താര,സംഗീത,നൃത്ത പ്രതിഭകളും ബഹറിനിൽ എത്തുന്നു.ഒലിവർ മീഡിയ പ്രൊഡക്ഷൻസിന്റെ ആഭിമുഖ്യത്തിൽ ചോയ്‌സ് അഡ്വർ ടൈ്വസിങ് കമ്പനിയുടെ സഹകരണത്തോടെ സെപ്റ്റംബർ 11 ന് ഇന്ത്യൻ സ്‌കൂളിൽ വച്ചാണ് നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത നടി ഇനിയ(ശ്രുതി സാവന്ത്)നേതൃത്വം നൽകുന്ന സെറീനൻസ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൃത്തം,സുരാജ് വെഞ്ഞാറമ്മൂടും സംഘവും അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി തുടങ്ങിയവയെല്ലാം ഷോയുടെ ഭാഗമായി നടക്കും.ഗായകരായ ശ്രീനിവാസ്,മഞ്ജരി തുടങ്ങിയവരും പട്ടുറുമാലിലൂടെ മാപ്പിളപ്പാട്ട് രംഗത്ത് പ്രശസ്തനായ ബെൻസീറാ റഷീദ് അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയവയും താര നിശയിൽ ഉണ്ടാകും. പിയാനോ മാന്ത്രികൻ സ്റ്റീഫൻ ദേവസ്യ യുടെ പ്രശസ്ത ബാൻഡ് ആണ് പിന്നണിയിൽ പ്രവർത്തിക്കുക. സ്റ്റീഫന്റെ സോളോ പെര്‌ഫോമന്‌സിന് സേവ്യർ ആന്റണി,ഡെന്നീസ് ജോസ്,ജോസി,വരുൺ, ഷോമി,എന്നിവർ വിവിധ സംഗീതോപകരണങ്ങൾ വായിക്കും.സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ള ക

മനാമ:ബഹറിനിലെ ഈദ് ഓണം ആഘോഷങ്ങൾ ഉത്സവ മാക്കിത്തീർക്കാൻ ചലച്ചിത്ര താരം മമ്മൂട്ടിയും നിരവധി താര,സംഗീത,നൃത്ത പ്രതിഭകളും ബഹറിനിൽ എത്തുന്നു.ഒലിവർ മീഡിയ പ്രൊഡക്ഷൻസിന്റെ ആഭിമുഖ്യത്തിൽ ചോയ്‌സ് അഡ്വർ ടൈ്വസിങ് കമ്പനിയുടെ സഹകരണത്തോടെ സെപ്റ്റംബർ 11 ന് ഇന്ത്യൻ സ്‌കൂളിൽ വച്ചാണ് നടക്കുകയെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രശസ്ത നടി ഇനിയ(ശ്രുതി സാവന്ത്)നേതൃത്വം നൽകുന്ന സെറീനൻസ് ഗ്രൂപ്പ് അവതരിപ്പിക്കുന്ന നൃത്തം,സുരാജ് വെഞ്ഞാറമ്മൂടും സംഘവും അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി തുടങ്ങിയവയെല്ലാം ഷോയുടെ ഭാഗമായി നടക്കും.ഗായകരായ ശ്രീനിവാസ്,മഞ്ജരി തുടങ്ങിയവരും പട്ടുറുമാലിലൂടെ മാപ്പിളപ്പാട്ട് രംഗത്ത് പ്രശസ്തനായ ബെൻസീറാ റഷീദ് അവതരിപ്പിക്കുന്ന ഗാനമേള തുടങ്ങിയവയും താര നിശയിൽ ഉണ്ടാകും. പിയാനോ മാന്ത്രികൻ സ്റ്റീഫൻ ദേവസ്യ യുടെ പ്രശസ്ത ബാൻഡ് ആണ് പിന്നണിയിൽ പ്രവർത്തിക്കുക.
സ്റ്റീഫന്റെ സോളോ പെര്‌ഫോമന്‌സിന് സേവ്യർ ആന്റണി,ഡെന്നീസ് ജോസ്,ജോസി,വരുൺ, ഷോമി,എന്നിവർ വിവിധ സംഗീതോപകരണങ്ങൾ വായിക്കും.സംസ്ഥാന അവാർഡ് ലഭിച്ചിട്ടുള്ള കൊറിയോഗ്രാഫർ സജ്നാ നജം ആണ് പരിപാടി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്നത്.
പരിപാടിയിലേക്കുള്ള പ്രവേശനം ടിക്കറ്റ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.ടിക്കറ്റ് നിരക്ക് നാല് പേർക്ക്,ഒരാൾക്ക് എന്ന ക്രമത്തിൽ റെഡ് കാർപ്പറ്റ് - ദിനാർ 150, 50 .വിവിഐ പി -60, 25.വിഐപി-40, 15.ഗോൾഡ്-15, 5.സിൽവർ-10, 3..ഒലിവർ മീഡിയാ എം ഡി ബ്ലസൻ ജോയ്,മാതാ അഡ്വർട്ടൈസിങ്കമ്പനി എം ഡി ഏലിയാസ് എം തോമസ്,ബി ഗ്രൂപ്പ് ഫിനാൻസർ ബോബിൻ ജോസഫ്,സ്പാക് മീഡിയ ക്രിയേറ്റിവ് ഹെഡ് ഹരീഷ് മേനോൻ,ചോയിസ് അഡ്വർടൈസിങ് കമ്പനി പ്രതിനിധി ജിജിൻ മാത്യു,ഗൾഫ് ദിവാനിയാ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് റഫീഖ് .ഒലിവർ ഒലിവർ മീഡിയ പ്രൊഡക്ഷൻ സി ഇ ഓ സുരേഷ് കുമാർ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.ടിക്കറ്റ് നിരക്ക് നാല് പേർക്ക്,ഒരാൾക്ക് എന്ന ക്രമത്തിൽ
റെഡ് കാർപ്പറ്റ് - ദിനാർ 150, 50 .വിവിഐ പി -60, 25.വിഐപി-40, 15.ഗോൾഡ്-15, 5.സിൽവർ-10, 3.


