നിപ്പാ വൈറസിന് എതിരെ ധീരമായി പോരാടി മരണത്തിലേക്ക് നടന്നുപോയ കോഴിക്കോട്ടുകാരി സിസ്റ്റർ ലിനി മലയാളക്കരയ്ക്ക് എന്നും ഒരു വിങ്ങലാണ്. അവരുടെ പിഞ്ചു കുഞ്ഞുങ്ങളുടെ നിഷ്ടകളങ്ക മുഖം കാണുമ്പോൾ പിടക്കാത്ത മനസ്സുകളുണ്ടാകില്ല. ഇപ്പോൾ കൈരളി ടിവി സംഘടിപ്പിച്ച് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ലിനിയുടെ മക്കളെ മമ്മൂട്ടി വാരിപുണരുന്ന രംഗങ്ങളാണ് വൈറലാകുന്നത്.

കൈരളി സംഘടിപ്പിച്ച ഡോക്ടേഴ്‌സ് അവാർഡ് ചടങ്ങിലാണ് ലിനിയുടെ മകന് മമ്മൂട്ടി ഉമ്മ നൽകുന്നത്. ചടങ്ങിൽ ലിനിക്കും പുരസ്‌കാരംഏർപ്പെടുത്തിയിരുന്നു.അവാർഡ് വാങ്ങാൻ ലിനിയുടെ ഭർത്താവ് സജീഷിനൊപ്പമാണ് മക്കൾ എത്തിയത്. വേദിയിലേക്ക് അച്ചന്റെ കൈപിടിച്ച് എ്ത്തിയ മൂത്ത മകനെ എടുത്തുയർത്തി ഉമ്മ നല്കുകയായിരുന്നു നടൻ. കൂടാതെ സജീഷ് മറുപടി പ്രസംഗത്തിനായി പോയപ്പോഴും മകനെ മടിയിലേക്ക് ചേർത്ത് നിർത്തുന്ന നടനെയും വീജിയോയിൽ കാണാം.

വീഡീയോ ഇതിനോടകം മൂവായിരത്തോളം പേർ കണ്ടുകഴിഞ്ഞു. ചടങ്ങിൽ ബഹ്റിനിൻ കൂട്ടായ്മ നൽകിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സജീഷ് കൈമാറി.