ഈ പ്രിയപ്പെട്ടവന്റെ മരണം എന്നെ തളർത്തുന്നുവെന്ന് മമ്മൂട്ടി

ഐ വി ശശിയുടെ മരണത്തെകുറിച്ച് ഫേസ് ബുക്കിലാണ് മമ്മൂട്ടിയുടെ അനുസ്മരണം. മമ്മൂട്ടി ഏറ്റവും കൂടുതൽ അഭിനയിച്ച സിനിമകൾ ഐ വിശശിയുടേതാണ്.  ബൽറാം Vs താരാദാസാണ് ഇവർ ഒത്തു ചേർന്ന അവസാന ചിത്രം

പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയിൽ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരനാണ് ഐ വി ശശിയെന്ന് മോഹൻലാൽ. താനടക്കമുള്ള നടന്മാരെയും , കാഴ്ചക്കാരെയും സിനിമാ വിദ്യാർത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റർക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം. മോഹൻ ലാൽ അനുസ്മരിക്കുന്നു

 ഇന്ത്യൻ സിനിമയിലെ മഹാരഥന്മാരിലൊരാളാണ് ഐ വി ശശിയെന്ന് പൃഥ്വിരാജ്. വ്യകതിപമായ ഒട്ടേറെ ഓർമ്മകൾ അദ്ദേഹത്തോടൊപ്പമുണ്ട്. തീരാനഷ്ടമെന്നും പൃഥ്വി അനുസ്മരിക്കുന്നു.

ശശിയേട്ടന്റെ വിയോഗദുഃഖം മറക്കാൻ സീമച്ചേച്ചിക്ക് കഴിയട്ടെയെന്ന നടി രഞ്ജിനി

മാസ്്റ്റർ ക്രാഫ്റ്റ്മാന് വിട പറയുന്നതായി ഇന്ദ്രജിത്ത്. തലമുറകളെ രസിപ്പിച്ച വലിയ കലാകാരനെന്നും ഇന്ദ്രജിത്ത്.