ന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ മമ്മൂട്ടി തന്നെ നായകനാകുംമെന്ന് ഉറപ്പായി. നേരത്തെ തന്നെ ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ മഹി വി.രാഘവ് വാർത്ത സ്ഥിരീകരിച്ചു. 'യാത്ര' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നയൻതാരയാണ്. മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.മുപ്പത് കോടിയാണ് ബജറ്റ്. മെയ് 2018 ൽ ചിത്രീകരണം ആരംഭിക്കും . 2019 ൽ ചിത്രം പുറത്തിറങ്ങും. 1999 മുതൽ 2004 വരെയുള്ള കാലത്തെ വൈ.എസ്.ആറിന്റെ ജീവിതമാണ് ചിത്രത്തിൽ കാണിക്കുന്നത്. 2003 ൽ അദ്ദേഹം നടത്തിയ നിർണ്ണായകമായ പദയാത്രയാണ് ചിത്രത്തിന്റെ പ്രമേയം.

ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടി ഒരു തെലുങ്ക് ചിത്രത്തിൽ അഭിനയിക്കുന്നത്. 1998 ൽ പുറത്തിറങ്ങിയ റെയിൽവേ കൂലിയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുങ്ക് ചിത്രം.