കൊച്ചി: കേരളപ്പിറവി ദിനത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടി തന്നെയാണ് ഫേസ്‌ബുക്കിൽ കുഞ്ഞാലി മരക്കാർ സിനിമ സ്ഥിരീകരിച്ച് പോസ്റ്റർ പോസ്റ്റ് ചെയ്തത്.സന്തോഷ് ശിവനാണ് മമ്മൂട്ടിയെ നായകനാക്കിയുള്ള കുഞ്ഞാലി മരക്കാർ സംവിധാനം ചെയ്യാൻ പോവുന്നത്. ടിപി രാജീവനും ശങ്കർ രാമകൃഷ്ണ

ഷാജി നടേശന്റെ കീഴിലുള്ള ഓഗസ്റ്റ് സിനിമയാണ് കുഞ്ഞാലി മരക്കാർ നിർമ്മിക്കാൻ പോവുന്നത്. ഞങ്ങളുടെ വലിയ സർപ്രൈസ് എന്ന് പറഞ്ഞ് ഷാജി നടേശനും പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, എന്നിങ്ങനെ പല ഭാഷകലിലാണ് ചിത്രം വരാൻ പോവുന്നത്.

ഇന്ത്യ മുഴുവനും അതിശയിപ്പിക്കുന്ന സിനിമയുമായിട്ടാണ് മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്നതെന്ന് മുമ്പ് പറഞ്ഞിരുന്നു. മൂൺഷോട്ട് എന്റർടെയിന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന സിനിമ അഞ്ച് ഭാഷകളിലായിട്ടാണ് ഒരുങ്ങുന്നത്.ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല.

സിനിമ പ്രഖ്യാപിച്ചതോടെ മമ്മൂക്കയുടെ ആരാധർ അതീവ ആഹ്ലാദത്തിലാണ്.
'കോമഡി പീസൊക്കെ സൈഡിലോട്ട് മാറി നിക്ക് ഇത് മെഗാ സ്റ്റാറിന്റെ മെഗാ എൻട്രിയാ. അപ്പൊ പ്രിയദർശൻ മോഹൻലാൽ ടീമിന്റെ കുഞ്ഞാലി മരക്കാർ ഉണ്ടല്ലോ .. അത് കോമഡി സിനിമ ആണോ?ചരിത്ര സിനിമ പൗരുഷൃത്തോടെ ചെയ്യാന് ഇന്ത്യയില് ഇന്ന് മമ്മൂക്ക മാത്രമേ ഉള്ളൂ.
അംബേദ്ക്കർ, പഴശ്ശിരാജ, ചന്തു ചേകവർ, വൈക്കം മുഹമ്മദ് ബഷീർ, സുകൃതം സിനിമയിലും, അക്ഷരങ്ങളിലും എന്നിങ്ങനെ ചരിത്ര പുരുഷന്മാരെയും,റിയൽ ക്യാരക്ടർസിനേയും തിരശീലയിൽ അവതരിപ്പിക്കാൻ മമ്മൂക്ക കഴിഞ്ഞേ ഇന്ത്യയിൽ മറ്റൊരു നടനുള്ളൂ.
പാവം പ്രിയൻ ലാലിനെ ഒന്ന് ചരിത്രം പഠിപ്പിക്കാൻ നോക്കിയതാ.... അപ്പോഴേക്കും ഷാജിയേട്ടൻ എട്ടിന്റെ പണി കൊടുത്തു...ഓഗസ്റ്റ് സിനിമ ചരിത്ര പുരുഷനാകാൻ മമ്മൂക്ക.....ചരിത്രം തിരുത്തി എഴുതാൻ മമ്മൂക്കയും കൂട്ടരും ഒരുങ്ങിക്കഴിഞ്ഞു .. ഇനി കാണാൻ പോകുന്നത് പൂരങ്ങളുടെ പൂരം .. കട്ട കാത്തിരിപ്പ് തുടങ്ങുവാണു ഇനി ഞങ്ങൾക്ക് ഉറക്കമില്ല ഇക്കാ .. ചന്തുവായി വന്നു അത്ഭുതപ്പെടുത്തി .. പഴശ്ശിയായ് വന്നു പുളകം കൊള്ളിച്ചു. എന്നിങ്ങനെയാണ് കമന്റുകളുടെ പ്രളയം.