കൊച്ചി: മമ്മൂട്ടി മോഹൻലാലിനെ പരിചയപ്പെടുന്നത് പടയോട്ടത്തിന്റെ സെറ്റിൽ വച്ചാണ്.ആ ചിത്രം മുതൽ തുടങ്ങിയ സൗഹൃദം തുടരുന്നു. എന്നാൽ തൊഴിലിന്റെ ഭാഗമായി ആരോഗ്യകരമായ മൽസരം തുടരുകയും ചെയ്യുന്നു.എന്നാൽ ഇരുതാരങ്ങളുടെയും ആരാധകർക്ക് ഇതൊന്നും പ്രശ്‌നമല്ല. അവർ സോഷ്യൽ മീഡിയയിലൂടെ പോരാട്ടം തുടരുകയാണ്.

ഇതിനിടെയാണ് തൃശ്ശൂരിലെ മോഹൻലാൽ ഫാൻസ് അസ്സോസ്സിയേഷൻ മാതൃകയാവുന്നത്. ഈ വർഷത്തെ മോഹൻലാൽ ഫാൻസ് കലണ്ടർ പുറത്തിറക്കാൻ സമീപിച്ചത് മമ്മൂട്ടിയെ ആണ്. ഒടിയൻ ലുക്കിലുള്ള മോഹൻലാലിന്റെ ചിത്രം ഉൾപ്പെടെയാണ് കലണ്ടർ. മമ്മൂട്ടിയുടെ ലൊക്കേഷനിലെത്തിയ ഭാരവാഹികൾക്കൊപ്പം മമ്മൂക്ക കലണ്ടർ പ്രകാശനം ചെയ്തു.മമ്മൂക്ക ഫാൻസിനും ലാലേട്ടൻ ഫാൻസിനും ഇത് മാതൃകയാക്കാവുന്നതാണ്.