- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദ ഗ്രേറ്റ് 'ഫാദറിനായി കട്ട വെയ്റ്റിങ്ങിൽ ദുൽഖർ സൽമാൻ; അച്ഛന്റെ ചിത്രത്തിന്റെ ടീസർ ഫെയ്സ് ബുക്കിലൂടെ പുറത്ത് വിട്ട് മകൻ; ദുൽഖർ ടീസർ പുറത്ത് വിട്ടത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ
മമ്മൂട്ടി നായകനാകുന്ന 'ദ ഗ്രേറ്റ് ഫാദറി'ന്റെ ടീസർ ദുൽഖർ സൽമാൻ പുറത്തു വിട്ടു. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ ഏറെ ചർച്ചയായി കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസർ ദുൽഖർ സൽമാൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തു വിട്ടു. കട്ടവെയിറ്റിങ് എന്നാണ് ടീസർ ഷെയർ ചെയ്ത് ദുൽഖർ എഴുതിയത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സ്നേഹ, ആര്യ, ബേബി അനിഘ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. അടുത്ത മാസം ചിത്രം തീയറ്ററുകളിലെത്തും. നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത്. സ്നേഹയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. തമിഴ് നടൻ ആര്യ പ്രധാനവേഷത്തിലെത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിൾ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദർ. ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. സ്നേഹയാണ് ചിത്രത്തിലെ നായിക. പ്രമാണി എന്ന ചിത്
മമ്മൂട്ടി നായകനാകുന്ന 'ദ ഗ്രേറ്റ് ഫാദറി'ന്റെ ടീസർ ദുൽഖർ സൽമാൻ പുറത്തു വിട്ടു. നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ഇതിനകം തന്നെ ഏറെ ചർച്ചയായി കഴിഞ്ഞിരുന്നു. ചിത്രത്തിന്റെ ആദ്യ ടീസർ ദുൽഖർ സൽമാൻ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തു വിട്ടു. കട്ടവെയിറ്റിങ് എന്നാണ് ടീസർ ഷെയർ ചെയ്ത് ദുൽഖർ എഴുതിയത്.
ഓഗസ്റ്റ് സിനിമയുടെ ബാനറിൽ പൃഥ്വിരാജ്, ഷാജി നടേശൻ, ആര്യ, സന്തോഷ് ശിവൻ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സ്നേഹ, ആര്യ, ബേബി അനിഘ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. അടുത്ത മാസം ചിത്രം തീയറ്ററുകളിലെത്തും.
നവാഗനായ ഹനീഫ് അദേനിയാണ് ഈ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത്. സ്നേഹയാണ് ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക. തമിഴ് നടൻ ആര്യ പ്രധാനവേഷത്തിലെത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിൾ ബാരലിന് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണ് ദ ഗ്രേറ്റ് ഫാദർ.
ഡേവിഡ് നൈന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ചിത്രത്തിൽ മമ്മൂട്ടി അവതിരിപ്പിക്കുന്നത്. സ്നേഹയാണ് ചിത്രത്തിലെ നായിക. പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും സ്നേഹയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഷാം , മാളവിക, ഐ എം വിജയൻ, മണികണ്ഠൻ എന്നിവരാണ് മറ്റുതാരങ്ങൾ.