നീണ്ട ഇടവേളയ്ക്ക് ശേഷം മമ്ത തമിഴിലേക്കെത്തുന്നു. ഏഴു വർഷത്തിന് ശേഷം മമ്തയെ തമിഴ് സിനിമയിൽ നായികയാക്കുന്നത് പ്രഭുദേവയാണ്. ഊമയ് വിഴികൾ എന്നാണ് ചിത്രത്തിന്റെ പേര്.

1987 ൽ പുറത്തിറങ്ങിയ ഇതേ പേരുള്ള മറ്റൊരു ചിത്രമുണ്ടെങ്കിലും തന്റെ പുതിയ ചിത്രം അതിന്റെ റീമേക്ക് അല്ലെന്ന് മമ്ത പറഞ്ഞു.പ്രഭുദേവയ്ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് സിനിമയുടെ പേര് പ്രഖ്യാപിക്കുകയും ഷൂട്ടിങ് നടക്കുകയാണെന്നും പറയുക മാത്രമാണ് മമ്ത ചെയ്തത്.

അരുൺ വിജയ് നായകനായ തടയ്‌ര താക്ക എന്ന ചിത്രമാണ് മമ്ത അവസാനമായി അഭിനയിച്ചത്. നയൻതാരയുമായുള്ള പ്രണയ പരാജയത്തിനുശേഷം പ്രഭുദേവയും തമിഴിൽ നിന്ന് അകന്നു നിൽക്കുകയായിരുന്നു.