- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നന്ദിഗ്രാമിനായി മമത ബാനർജി കോടതിയിലേക്ക്; ജനവിധിയെ മാനിക്കുന്നെങ്കിലും ഫലത്തിൽ വിശ്വാസമില്ലെന്നും മമത; മമതയുടെ പരാജയം ബിജെപിയുടെ സുവേന്ദു അധികാരിയോട്
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ തോറ്റതിനു പിന്നാലെ മമത ബാനർജി കോടതിയിലേക്ക്. നന്ദിഗ്രാമിലെ ഫലം സംബന്ധിച്ച് കോടതിയെ സമീപിക്കുമെന്ന് മമത പറഞ്ഞു.
ബിജെപിയുടെ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. തൃണമൂൽ കോൺഗ്രസിൽനിന്നും രാജിവച്ച് ബിജെപിൽ ചേർന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത നന്ദിഗ്രാമിൽ ജനവിധി തേടിയത്. 1622 വോട്ടുകൾക്കാണ് സുവേന്ദുവിന്റെ വിജയം.
നന്ദിഗ്രാമിനെക്കുറിച്ച് വിഷമിക്കേണ്ടെന്ന് മമത പറഞ്ഞു. താൻ നന്ദിഗ്രാമിനായി പോരാടി. നന്ദ്രിഗ്രാം ജനത അവർക്ക് ആവശ്യമുള്ള വിധി നൽകട്ടെ. അത് താൻ അംഗീകരിക്കുന്നു. തനിക്ക് കുഴപ്പമില്ല. തങ്ങൾ 221ലധികം സീറ്റുകൾ നേടി തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തിയെന്നും മമത നേരത്തെ പറഞ്ഞിരുന്നു.
Next Story